കോടതി സമക്ഷം ബാലന്‍ വക്കീല്‍ ഏറ്റെടുത്ത പ്രിയപ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ച് നടന്‍ ദിലീപ്. സിനിമയിുടെ വിജയാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരം മാള്‍ ഓഫ് ട്രാവന്‍കൂറില്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. എന്നെന്നും എന്റെ സിനിമകളെ ഏറ്റെടുത്തിട്ടുള്ള പ്രിയപ്പെട്ട പ്രേക്ഷകരോടാണ് ഞാന്‍ കടപ്പെട്ടിരിക്കുന്നത്. സിനിമ ഒരിക്കലും വിക്കുള്ളവരെ കളിയാക്കുന്ന രീതിയില്ല ചിത്രീകരിച്ചിരിക്കുന്നത്. അവരുടെ ന്യൂനതകള്‍ ജനങ്ങളിലേക്ക് എത്തിക്കുന്ന സന്ദേശമാണെന്നും ദിലീപ് പ്രതികരിച്ചു.
ബി. ഉണ്ണികൃഷ്ണന്റെ ഒരുപാട് സിനിമകള്‍ കണ്ടിട്ടുള്ള ആളാണ് ഞാന്‍. അദ്ദേഹത്തോടൊപ്പം ഒരു സിനിമ ചെയ്യുക എന്നത് ഭാഗ്യമായിട്ടാണ് കരുതുന്നത്. സിനിമ ഇത്രവലിയ വിജയം നേടിത്തരുമെന്ന് ഒരിക്കലും കരുതിയില്ലെന്നും ദിലീപ് പറഞ്ഞു. കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്നത് ക്രൈം, ത്രില്ലര്‍ എന്നിങ്ങനെ എല്ലാത്തരം പ്രേക്ഷകരേയും സന്തോഷിപ്പിക്കുന്ന സിനിമയാണ്. സ്‌ക്രിപ്റ്റ് കേട്ടപ്പോള്‍ തന്നെ എനിക്ക് ഈ കഥാപാത്രത്തെ ഇഷ്ടപ്പെടുകയായിരുന്നെന്നു, എന്നെ എന്നെന്നും പിന്തുണച്ച നിങ്ങള്‍ക്ക് നന്ദി അറിയിക്കുന്നു-ദിലീപ് പറഞ്ഞു.
ആരാധകര്‍ക്കൊപ്പം സെല്‍ഫി പകര്‍ത്തിയാണ്് ദിലീപ് സദസിനെ കയ്യിടെത്തുത്ത്. റെഡ് എഫ്.എമും ട്രാവന്‍കൂര്‍ മാളും ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയില്‍ ദിലീപിനൊപ്പം സംവിധായകന്‍ ഉണ്ണികൃഷ്ണനും പങ്കെടുത്തു.തിരുവനന്തപുരത്ത് വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം പൊതുപരിപാടിക്കെത്തിയ ജനപ്രിയനെ കാണാന്‍ ആരാധകര്‍ ഒഴുകിയെത്തുകയായിരുന്നു. മാള്‍ ഓഫ് ട്രാവന്‍കൂറിലെ രണ്ടാംനിലയില്‍ ചെറിയ രീതിയില്‍ ഒരുക്കിയ വേദിയിലാണ് ജനപ്രപിയനെത്തിയത്.
ആറുമണിയ്ക്ക് ദിലീപ് വരുമെന്ന് ആദ്യഘട്ടത്തില്‍ അറിയിച്ചിരുന്നെങ്കിലും ഏഴ് മണിയോടെയാണ് അദ്ദേഹം പരിപാടിയിലേക്ക് കടന്നെത്തിയത്. ജനങ്ങളുടെ തിക്കും തിരക്കും മൂലം സുരക്ഷാ ഉദ്യോഗസ്ഥരും വലഞ്ഞിരുന്നു.സിനിമ വിജയത്തിലേക്കെത്തിയതില്‍ സന്തോഷമുണ്ടെന്നും ദിലീപുമൊത്തുള്ള സിനിമ ചിരകാല അഭിലാഷമായിരുന്നെന്നുമാണ് സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചു.