Latest News

എസ്പിബിയുടെ വിയോഗവാര്‍ത്തയില്‍ നിന്നും കരകയറാത്ത തമിഴകത്തിന് വേദനയായി നടന്‍ വിജയകാന്തും; താരവും ഭാര്യയും കോവിഡ് പോസിറ്റീവായി ചികിത്സയില്‍; പ്രാര്‍ഥനയില്‍ ആരാധകര്‍

Malayalilife
എസ്പിബിയുടെ വിയോഗവാര്‍ത്തയില്‍ നിന്നും കരകയറാത്ത തമിഴകത്തിന് വേദനയായി നടന്‍ വിജയകാന്തും; താരവും ഭാര്യയും കോവിഡ് പോസിറ്റീവായി ചികിത്സയില്‍; പ്രാര്‍ഥനയില്‍ ആരാധകര്‍

കോവിഡ് ഇന്ത്യയിലങ്ങോളമിങ്ങോളം സംഹാരതാണ്ഡവമാടുകയാണ്. കേരളത്തിലും തമിഴ്‌നാട്ടിലുമൊക്കെ ദിനം പ്രതി കേസുകള്‍ കൂടിവരുന്നു. തമിഴകത്തിന്റെ പ്രിയ ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ജീവനെടുത്തതും കോവിഡായിരുന്നു. ഒരുവേള തിരികേ ജീവിതത്തിലേക്ക് അദ്ദേഹം മടങ്ങുമെന്ന് കരുതിയെങ്കിലും ആരാധകരുടെ പ്രാര്‍ഥനകള്‍ വിഫലമാക്കിയാണ് എസ്പിബി കടന്നുപോയത്. ഇപ്പോള്‍ ആ മരണത്തിന്റെ ദുഖം മായുമുമ്പ് മറ്റൊരു പ്രശസ്ത താരം കൂടി കോവിഡ് ബാധിച്ച് ചികിത്സയിലാണെന്ന വാര്‍ത്തയാണ് തമിഴരെ സങ്കടപ്പെടുത്തുന്നത്. തമിഴ് നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിനാണ് ദിവസങ്ങള്‍ക്ക് മുമ്പ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യയ്ക്കും കൊവിഡ് പോസിറ്റീവായിരിക്കയാണ്. കൊവിഡ് ബാധിച്ചു ചികിത്സയില്‍ കഴിയുന്ന വിജയ് കാന്തിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

തിങ്കളാഴ്ച നടത്തിയ പരിശോധനയിലാണ് നടന്റെ ഭാര്യ വി പ്രേമലതയ്ക്കും കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏറെ നാളായി കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു വിജയ് കാന്ത്.

സെപ്റ്റംബര്‍ 22 നാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചിരുന്നത്. ചെന്നൈ രാമപുരത്തെ മിയോട്ട് ആശുപത്രിയിലാണ് താരം ചികിത്സയില്‍ കഴിയുന്നത്. ഡിഎംഡികെ പാര്‍ട്ടിയുടെ സെക്രട്ടറികൂടിയാണ് പ്രേമലത. 28നാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ഇന്ന് മിയോട്ട് ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റനില്‍ അറിയിച്ചിരിക്കുകയാണ്. ഇരുവര്‍ക്കും കാര്യമായ ലക്ഷണങ്ങളൊന്നുമില്ലായിരുന്നുവെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Kollywood actor politician Vijayakanth hospitalised for COVID treatment

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES