മലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് കൃഷ്ണകുമാർ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്‌തു. എന്നാൽ ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു വ്യക്തിയല്ല ഒരു പ്രസ്ഥാനമാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നടൻ കൃഷ്ണകുമാർ അദ്ദേഹം മോദിയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച് . ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് രംഗത്തെത്തിയത്. ഒപ്പം മകൾക്ക് നേരേ ഉണ്ടായ സൈബർ ആക്രമണങ്ങളെ കുറിച്ചും കൃഷ്ണകുമാർ തുറന്ന് പറഞ്ഞു. അദ്ദേഹത്തിനൊപ്പം അഭിമുഖത്തില്‍ ബിജെപി നേതാവായ എ.എൻ. രാധാകൃഷ്ണൻ ആയിരുന്നു ഉണ്ടായിരുന്നത്.
‘മോദി ഒരു വ്യക്തിയല്ലല്ലോ, പ്രസ്ഥാനമല്ലേ, അങ്ങനെ പറയാൻ പല കാരണങ്ങളുണ്ട്. അദ്ദേഹത്തെ അവതാരമായി നമ്മൾ കാണാറുണ്ട്. ഇന്ത്യ കൈവിട്ടുപോകുന്നു എന്ന് തോന്നിയ ഒരു സമയമുണ്ടായിരുന്നു. അപ്പോഴാണ് 2014 ൽ അദ്ദേഹത്തിന്റെ വരവ്. അതിനുശേഷം ഇന്ത്യയിൽ വന്ന മാറ്റങ്ങൾ എടുത്തുപറയേണ്ടതാണ്. മൈന്യൂട്ടായ കാര്യങ്ങൾ പോലും കണ്ടെത്താൻ കഴിയുന്ന ഒരു വ്യക്തിയാണ് അദ്ദേഹം.'
‘സ്വാതന്ത്ര്യ ദിനത്തിൽ അദ്ദേഹം പറഞ്ഞൊരു കാര്യമുണ്ട്. പത്ത് സാനിറ്ററി പാഡുകൾ പത്ത് രൂപയ്ക്ക്. ഒരു പാഡിന് ഒരു രൂപ. ഞാനൊരു സ്ത്രീ സമൂഹത്തിൽ ജീവിക്കുന്ന ആളാണ്. ഈ പാഡിന്റെ പ്രാധാന്യം എനിക്കറിയാം. നമ്മുടെ കേരളത്തിൽ ഇതുമായി ബന്ധപ്പെട്ട് മോശമായി ചിത്രീകരിച്ച സാഹചര്യമുണ്ട്. ഭാരതത്തിലെ പ്രധാനമന്ത്രിയോട് ഇക്കാര്യത്തിൽ എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. അടുത്ത തലമുറകൾക്ക് പ്രധാനമന്ത്രി ഒരുപാട് ഗുണം ചെയ്യും. ഇന്ത്യയുടെ തലയായ കാശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കാനായത് ഒരു അസാധാരണ സർക്കാർ അധികാരത്തിലുള്ളത് കൊണ്ടാണെന്നും കൃഷ്ണകുമാർ തുറന്ന് പറഞ്ഞു.
അതേ സമയം മകൾ അഹാനയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. : നെഗറ്റീവ് കമന്റുകൾ നമ്മളെ ബുദ്ധിമുട്ടിക്കും. മുന്നൂറ് പേരാണെങ്കിലും അവർ ഒരുലക്ഷം പേരുടെ ശബ്ദം ഉണ്ടാക്കും. അതാണ് നടന്നത്. അഹാനയ്ക്കെതിരെ മാത്രമല്ല നാല് മക്കൾക്കു നേരെയും ആക്രമണം നടന്നു. സ്ത്രീകളെ വായടപ്പിക്കുന്ന പരിപാടിയാണ്. എന്നാൽ കാലം മാറിയത് ഈ വിഭാഗത്തിന് മനസ്സിലായിട്ടില്ല. പുരുഷന്മാരാണ് ഏത് സമയത്തും സ്ത്രീകള്‍ക്ക് കൂടെയുണ്ടാകുക. ഒരുപാട് പേർ ഞങ്ങളെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു. വി. മുരളീധരൻ ഞങ്ങളെ വിളിച്ച് ആശ്വസിപ്പിച്ചു. ചെറിയൊരു ഫോൺ കോൾ ആണെങ്കില്‍ പോലും അത് നമുക്ക് തരുന്ന ധൈര്യമുണ്ട്.
അവൾ ചെയ്തത് തെറ്റാണെന്ന് ഒരിക്കലും പറയില്ല. വളരെ ശരിയായ കാര്യമാണ് എഴുതിയത്. പക്ഷേ കേരളത്തിൽ ജീവിക്കുമ്പോൾ പബ്ലിക്കിൽ എഴുതാൻ പാടില്ലാത്ത രണ്ടു കാര്യങ്ങൾ, ഒന്ന് മതവും മറ്റൊന്ന് രാഷ്ട്രീയവുമാണ്. ആരെയും ഭയന്നിട്ടല്ല. എങ്കിലും ഇത് രണ്ടും നമ്മൾ തൽക്കാലം മാറ്റി വെക്കുക. അല്ലെങ്കിൽ ഒരു രാഷ്ട്രീയ പാർട്ടിയിൽ മെമ്പർഷിപ്പ് എടുത്തിട്ട് പറയാനുളളത് പറയുക.
‘അതല്ല സിനിമയാണെങ്കിൽ മറ്റെല്ലാ കാര്യങ്ങളിൽ നിന്നും മാറി നിൽക്കുക. കാരണം ഇന്ന് കേരളത്തിലെ സിനിമ മറ്റൊരു ലോകമാണ് എന്നും കൃഷ്ണകുമാർ വ്യക്തമാക്കി.