റേഡിയോ ജോക്കിയായി തിളങ്ങിക്കൊണ്ട് തന്നെ മിനിസ്ക്രീനിലേക്ക് ചേക്കേറിയ താരമാണ് നടി ലക്ഷ്മി നക്ഷത്ര. അവതാരകയായി കൊണ്ട് തന്നെ പ്രേക്ഷക ഹൃദയം താരത്തിന് കീഴടക്കാൻ സാധിക്കുകയും ചെയ്‌തു. മിനിസ്ക്രീന്‍ പ്രേക്ഷകരുടെ മുന്നിലേക്ക് ടമാര്‍ പഠാര്‍ എന്ന പരിപാടിയുടെ അവതാരകയായാണ് ലക്ഷ്മി നക്ഷത്ര എത്തിയത്. താരത്തിന് സോഷ്യൽ മീഡിയയിലും നിരവധി ആരാധകരണ് ഉള്ളത്. എന്നാൽ ഇപ്പോൾ ആരാധകര്‍ക്ക് മുന്നിലേക്ക് പുത്തന്‍ ചുവടുവെപ്പുമായി എത്തിയിരിക്കുകയാണ് ലക്ഷ്മി നക്ഷത്ര. സ്വന്തമായി ഒരു യൂ ട്യൂബ് ചാനലുമായാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്.
ഒരു കവര്‍ സോങ് പങ്കുവച്ചു കൊണ്ടാണ് താരം തന്‍്റെ ചാനല്‍ ഉദ്ഘാടനം ചെയ്തിരിക്കുന്നത്. ലക്ഷ്മി നക്ഷത്ര കവര്‍ വേര്‍ഷന്‍ ഒരുക്കിയിരിക്കുന്നത് സൂഫിയും സുജാതയും എന്ന ജയസൂര്യ ചിത്രത്തിലെ 'വാതുക്കലെ വെള്ളരിപ്രാവ്.' എന്ന ഗാനത്തിനാണ്. താരത്തിന്റെ വിഡിയോ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും വലിയ നന്ദിയെന്നും ഇതുവരെ വീഡിയോ കാണാത്തവര്‍ ഉടന്‍ തന്നെ കാണണമെന്നും ലക്ഷ്മി നക്ഷത്ര കുറിച്ചിരിക്കുന്നു. ഒട്ടും തന്നെ ഇത്ര പിന്തുണ പ്രതീക്ഷിച്ചില്ലെന്നും സ്നേഹവും പിന്തുണയുമുണ്ടാകണമെന്നും ലക്ഷ്മി നക്ഷത്ര കുറിക്കുകയും ചെയ്‌തു. ഒരു ലക്ഷത്തോളം കാഴ്ചക്കാരെയാണ് വീഡിയോ പോസ്റ്റ് ചെയ്ത് ഇരുപത്തിനാല് മണിക്കൂറുകള്‍ക്കകം വീഡിയോ നേടിയിരിക്കുന്നത്.