Latest News

നിങ്ങള്‍ കരുതുന്ന പോലെ പാവമല്ല ഞാന്‍; കൊടും ഭീകരി; തുറന്ന് പറഞ്ഞ് ലക്ഷ്മി പ്രിയ

Malayalilife
 നിങ്ങള്‍ കരുതുന്ന പോലെ പാവമല്ല ഞാന്‍;  കൊടും ഭീകരി; തുറന്ന് പറഞ്ഞ് ലക്ഷ്മി പ്രിയ

മലയാള സിനിമ മേഖലയിൽ ഉള്ളവർക്ക് ഏറെ സുപരിചിതയായ താരമാണ് ലക്ഷ്മി പ്രിയ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. എന്നാൽ ഇപ്പോൾ പുരുഷ ദിനത്തില്‍ ഭര്‍ത്താവിനെ പ്രശംസിച്ചു കൊണ്ട് താരം പങ്കുവച്ച കുറിപ്പ് ആണ് ശ്രദ്ധ നേടുന്നത്. 

ലക്ഷ്മി പ്രിയയുടെ കുറിപ്പ്:

ബന്ധങ്ങള്‍ എങ്ങനെ ആണ് ഇന്ന്? ക്ഷമിയ്ക്കാന്‍ കഴിയാത്തത്, പൊറുക്കാന്‍ കഴിയാത്തത്, ഒന്നു പറഞ്ഞു രണ്ടാമത്തേതിന് വെട്ടി മുറിച്ചു പോകുന്നത്. അങ്ങനെ ഒന്നും അല്ലാത്തതായി എന്റെ ജീവിതത്തില്‍ ഇങ്ങനെ ഒരാളേ ഉളളൂ. എന്നെ ഞാനായി ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വെട്ടിമുറിച്ചു കടന്നു കളയാന്‍ കഴിയാത്ത ഒരേ ഒരാള്‍.

നിങ്ങള്‍ കരുതുന്ന പോലെ പാവമല്ല ഞാന്‍. ഭീകരിയാണ്. കൊടും ഭീകരി. ഈ ആള്‍ പറയുന്നത് അനുസരിക്കാത്തത് കൊണ്ടു മാത്രം വരുത്തി വച്ച മണ്ടത്തരങ്ങള്‍ എണ്ണത്തില്‍ വളരെ കൂടുതല്‍ ആണ്. എന്തെങ്കിലും ഒരു ബന്ധത്തിന്റെ പേരില്‍ ധൈര്യമായി എനിക്കെന്തും ആവശ്യപ്പെടാവുന്ന എന്റെ ആള്‍. ഹാപ്പി മെന്‍സ് ഡേ ജയ് ദേവ് 

Lekshmi priya note about international mens day

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES