Latest News

'ആമേൻ'; നടൻ ശശികലിംഗയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ലിജോ ജോസ് പെല്ലിശ്ശേരി

Malayalilife
 'ആമേൻ'; നടൻ  ശശികലിംഗയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ലിജോ ജോസ് പെല്ലിശ്ശേരി

ചലച്ചിത്ര നടൻ  ശശികലിംഗയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ലിജോ ജോസ് പെല്ലിശ്ശേരി. 'ആമേൻ' എന്നായിരുന്നു കലിംഗ ശശിയുടെ ചിത്രത്തിനൊപ്പം സംവിധായൻ കുറിച്ചിരുന്നത്. താരത്തിന് അഭിനയജീവിതത്തിലെ തന്നെ  മറക്കാനാകാത്ത കഥാപാത്രങ്ങളിലൊന്നാണ് ആമേൻ സിനിമയിലെ ചാച്ചപ്പൻ എന്ന കഥാപാത്രം. ചിത്രത്തിലെ ആരംഭം എന്ന് പറയുന്നത് തന്നെ ചാച്ചപ്പന്റെ കോമഡിയിലൂടെയായിരുന്നു. മലയാളി പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച കഥാപാത്രം കൂടിയാണ് ഇത്. 2013 ലായിരുന്നു ഈ ചിത്രം പുറത്തുവന്നത്. 

കരള്‍ രോഗബാധിതനായി  കോഴിക്കോട്‌ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ കഴിഞ്ഞിരുന്ന അദ്ദേഹം ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.  രഞ്ജിത്ത്‌ വെള്ളിത്തിരയിലേക്ക് 'പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ' എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ്, ഇന്ത്യന്‍ റുപ്പി,ആമ്മേന്‍, അമര്‍ അക്ബര്‍ ആന്റണി,വെള്ളിമൂങ്ങ, ആദമിന്റെ മകന്‍ അബു നിരവധി സിനിമകളില്‍  ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിക്കുകയും ചെയ്‌തു. സംവിധായകന്‍ രഞ്ജിത്താണ് നാടക ട്രൂപ്പിന്റെ പേരായ കലിംഗ അദ്ദേഹത്തിന്റെ പേരിനൊപ്പം ചേര്‍ത്തത്.

 നിരവധി ടെലിവിഷന്‍ സീരിയലുകളിലും ഏഷ്യാനെറ്റില്‍ മുന്‍ഷി എന്ന എന്ന ദിന പരമ്പരയിലും ശശി കലിംഗ അഭിനയിച്ചിരുന്നു. നൂറിലധികം മലയാളചലച്ചിത്രങ്ങളില്‍ ഇദ്ദേഹം വേഷമിട്ടു. ആദ്യമായി അഭിനയിച്ചത് അമ്മാവന്റെ സ്റ്റേജ് ഇന്ത്യ നാടകട്രൂപ്പിന്റെ രണ്ടാമതു നാടകമായ 'സാക്ഷാത്കാര'ത്തിലായിരുന്നു.25 വര്‍ഷത്തോളം നാടകരംഗത്ത് സജീവമായ ശശി കലിംഗ 500-ലധികം നാടകങ്ങളിലും അഭിനയിച്ചിരുന്നു. 

Lijo jose pellisheri post about sasi kalinga

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES