Latest News

സ്റ്റീഫന്‍ നെടുമ്പള്ളിയാകാന്‍ തല അജിത്ത്; ലൂസിഫര്‍ തമിഴ് റീമേക്ക് തമിഴിലെത്തുമ്പോള്‍ ലാലേട്ടന്റെ റോള്‍ തലയുടെ കയ്യില്‍ ഭദ്രം; ചിത്രം തമിഴില്‍ അടുത്ത വര്‍ഷമുണ്ടാകുമെന്ന് സൂചന

Malayalilife
സ്റ്റീഫന്‍ നെടുമ്പള്ളിയാകാന്‍ തല അജിത്ത്; ലൂസിഫര്‍ തമിഴ് റീമേക്ക് തമിഴിലെത്തുമ്പോള്‍ ലാലേട്ടന്റെ റോള്‍ തലയുടെ കയ്യില്‍ ഭദ്രം; ചിത്രം തമിഴില്‍ അടുത്ത വര്‍ഷമുണ്ടാകുമെന്ന് സൂചന

ബോക്‌സോഫീസിൽ നിന്നും കോടികൾ കൊയ്തു കൊണ്ട് മുന്നേറുന്ന മോഹൻലാൽ ചിത്രം തമിഴിലേക്കെന്ന് റിപ്പോർട്ടുകൾ. പൃഥ്വിരാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിൽ തമിഴകം വലിയ താൽപ്പര്യം പ്രകടിപ്പിച്ചു എന്നാണ് അറിയുന്നത്. മോഹൻലാൽ അവതരിപ്പിച്ച കേന്ദ്ര കഥാപാത്രം സ്റ്റീഫൻ നെടുമ്പള്ളിയെ തെന്നിന്ത്യൻ സൂപ്പർ താരം അജിത്ത് അവതരിപ്പിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.

ലൂസിഫറിന് തമിഴ് റീമേക്ക് ഒരുങ്ങിയേക്കുമെന്ന സൂചന നൽകിയത് അജിത്ത് തന്നെയാണ്. താൻ സിനിമ കണ്ടിട്ടില്ലെന്നും മോഹൻലാൽ സാർ നന്നായി അഭിനയിച്ചുവെന്നും അറിഞ്ഞു. അത് പോലെ എസ്റ്റാബ്ലിഷ്ഡായിട്ടുള്ള ഒരു കഥാപാത്രത്തെ താൻ അവതരിപ്പിച്ചാൽ പ്രേക്ഷകർ സ്വീകരിക്കുമോയെന്ന് അറിയില്ല. എല്ലാം ശരിയായി വന്നാൽ 2 വർഷങ്ങൾക്കു ശേഷം കൃത്യമായ മുന്നൊരുക്കങ്ങൾ നടത്തി സിനിമ റീമേക്ക് ചെയ്യുമെന്നാണ് അദ്ദേഹം പറയുന്നത്.

അജിത്തിന് കൃത്യമായി വഴങ്ങുന്ന വേഷമാണ് സ്റ്റീഫൻ നെടുമ്പള്ളി എന്ന് ആരാധകരും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ബോളിവുഡ് ചിത്രമായ പിങ്കിന്റെ റീമേക്കുമായി തിരക്കിലാണ് ഇപ്പോൾ അജിത്ത്.

Lucifer movie remake tamil ajith as hero

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES