മലയാളികളുടെ പ്രിയതാരം സുധീഷ്, നവാഗതനായ ജിനീഷ് എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി വി.ജെ ഫ്‌ലൈ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ശങ്കര്‍ എസ്, സുമേഷ് പണിക്കര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച് വിഷ്ണു ശര്‍മ്മ സംവിധാനം ചെയ്യുന്ന ഫാമിലി എന്റര്‍ടൈനര്‍ ചിത്രമാണ് 'മൈന്‍ഡ്പവര്‍ മണിക്കുട്ടന്‍'. ചിത്രത്തിന്റെ പൂജ,സ്വിച്ചോണ്‍ കര്‍മ്മം ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രത്തില്‍ വെച്ച് നിര്‍വ്വഹിച്ചു.
തുടര്‍ന്ന് ഹൈവേ ഗാര്‍ഡന്‍ ഹോട്ടലില്‍ വെച്ച് നടന്ന സൗഹൃദ കൂട്ടായ്മയില്‍ ചലച്ചിത്രരംഗത്തെ പ്രമുഖരും പങ്കെടുത്ത് സംസാരിച്ചു. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇതിനോടകം ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഏറെ സംഗീത പ്രാധാന്യമുള്ള ചിത്രത്തിന്റെ സംഗീതവും, പശ്ചാത്തല സംഗീതവും ഒരുക്കുന്നത് ഗോപി സുന്ദറാണ്. എറണാകുളത്തിന് പുറമേ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ മറ്റ് ലൊക്കേഷനുകള്‍ ഡെല്‍ഹി,ഗോവ, കുളുമണാലി എന്നിവിടങ്ങളാണ്.

ജിനീഷ് - വിഷ്ണു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പി.സുകുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ കപില്‍ ഗോപാലകൃഷ്ണനാണ്. പ്രൊജക്ട് ഡിസൈനര്‍: ശശി പൊതുവാള്‍, നിര്‍മ്മാണ നിര്‍വ്വഹണം: വിനോദ് പറവൂര്‍, ഗാനരചന: രാജീവ് ആലുങ്കല്‍, ചമയം: മനോജ് അങ്കമാലി, വസ്ത്രാലങ്കാരം: അരുണ്‍ മനോഹര്‍, കലാ സംവിധാനം: കോയാസ്, അസ്സോസ്സിയേറ്റ് ഡയറക്ടര്‍: മനേഷ് ഭാര്‍ഗവന്‍, പി.ആര്‍.ഒ: പി.ശിവപ്രസാദ്, സ്റ്റില്‍സ്: കാന്‍ചന്‍ ടി.ആര്‍, പബ്ലിസിറ്റി ഡിസൈന്‍സ്: മനു ഡാവിഞ്ചി എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.