Latest News

കാര്‍ ഡ്രിഫ്റ്റ് ചെയ്തത് മമ്മൂട്ടി തന്നെ; സിംഗിള്‍ ടേക്കില്‍ ഓക്കെയായ റോഷാക്ക് ബിഹൈന്‍ഡ് ദ സീന്‍സ് വീഡിയോ കാണാം

Malayalilife
കാര്‍ ഡ്രിഫ്റ്റ് ചെയ്തത് മമ്മൂട്ടി തന്നെ; സിംഗിള്‍ ടേക്കില്‍ ഓക്കെയായ റോഷാക്ക് ബിഹൈന്‍ഡ് ദ സീന്‍സ് വീഡിയോ കാണാം

മീപകാല മലയാള സിനിമയില്‍ റിലീസിനു മുന്‍പേ വലിയ പ്രേക്ഷകപ്രീതി നേടിയ ചിത്രമായിരുന്നു മമ്മൂട്ടി നായകനായ റോഷാക്ക്. കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രം സൈക്കോളജിക്കല്‍ റിവെഞ്ച് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ്. റിലീസ് ദിനത്തില്‍ തന്നെ വന്‍ മൌത്ത് പബ്ലിസിറ്റി നേടിയിട്ടുണ്ട് ചിത്രം. 

ഇപ്പോഴിതാ ചിത്രത്തിലെ ഒരു ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്. മമ്മൂട്ടി അവതരിപ്പിക്കുന്ന ലൂക്ക് ആന്റണി കാര്‍ ഡ്രിഫ്റ്റ് ചെയ്യുന്ന രംഗത്തിന്റെ ചിത്രീകരണമാണ് ഇതില്‍.
ചിത്രത്തില്‍ ലൂക് ആന്റണി കാര്‍ ഡ്രിഫ്റ്റ് ചെയ്യുന്ന സീന്‍ ആണിത്.

ലൂക്ക് ആന്റണി കാര്‍ ഓടിക്കുന്ന നിരവധി രംഗങ്ങള്‍ ചിത്രത്തിലുണ്ട്. അക്കൂട്ടത്തില്‍ ഒരു ഡ്രിഫ്റ്റിംഗ് സീനും ഉണ്ട്. സിംഗിള്‍ ടേക്കില്‍ ഷോട്ട് ഓകെയാക്കിയ മമ്മൂട്ടിക്ക് കൈയ്യടിക്കുന്ന അണിയറപ്രവര്‍ത്തകരെയും വീഡിയോയില്‍ കാണാം. ഫോര്‍ഡിന്റെ മസ്ടാങ് എന്ന മോഡല്‍ ആണിത്.

ഇന്നലെ തിയേറ്ററില്‍ റോഷാക്ക് ആഗോളതലത്തില്‍ അഞ്ച് കോടിയോളമാണ് നേടിയത്. കേരളത്തില്‍ നിന്ന് മാത്രം ലഭിച്ചത് മൂന്ന് മുതല്‍ നാല് കോടി വരെയാണ് എന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ കേരളത്തില്‍ 250 സ്‌ക്രീനുകളിലായി 815 ഷോകളോടെയാണ് ചിത്രം റിലീസ് ചെയ്തത്.

അമേരിക്കന്‍ പൗരത്വമുള്ള ദുബായില്‍ ബിസിനസ് ചെയ്യുന്ന ലൂക്ക് ആന്റണി ആയാണ് മമ്മൂട്ടി എത്തുന്നത്. 'കെട്ട്യോളാണെന്റെ മാലാഖ' സിനിമയ്ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്ക്. സമീര്‍ അബ്ദുള്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.

ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Mammootty car drift mustang gt

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES