നടൻ,സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ മേഖലകളിൽ തിളങ്ങിയ താരമാണ് അന്തരിച്ച നടൻ കൊച്ചി ഹനീഫ. ആരാധകരെ തമാശകളിലൂടെയും അബദ്ധങ്ങളിലൂടെയും പൊട്ടിച്ചിരിപിച്ച കൊച്ചിൻ ഹനീഫ മലയാളികൾക്ക് എന്നും പ്രിയങ്കരനായിരുന്നു. താരം തന്റെ കലാജീവിതം ആരംഭിച്ചത് മിമിക്രി കലാകാരനായിട്ടായിരുന്നു. പിന്നാലെ വില്ലൻ വേഷങ്ങളിലൂടെ ചലച്ചിത്ര ലോകത്ത് ശ്രദ്ധനേടുകയും ചെയ്തിരുന്നു. എന്നാലിപ്പോൾ കൊച്ചിന്‍ ഹനീഫയുമായി ബന്ധപ്പെട്ട് ഇന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്ന അനുഭവങ്ങള്‍ ആരാധകരോട് തുറന്ന് പറയുകയാണ് നടൻ മണിയന്‍പിള്ള രാജു.
ചാന്‍സുകള്‍ തേടിയും ശുപാർശകൾ തേടിയും മണിയന്‍പിള്ള രാജുവും കൊച്ചിന്‍ ഹനീഫയും ഉമാലോഡ്ജില്‍ സിനിമയോടുള്ള മോഹവുമായി ജീവിക്കുന്ന കാലത്ത് ഒരു ദിവസം രാവിലെ പുറത്തുപോവാന്‍ നേരം മണിയന്‍പിള്ള കൊച്ചിന്‍ ഹനീഫയോട് 10 രൂപ കടം മേടിച്ചു. എന്നാൽ മണിയന്‍പിള്ള രാജു പുറത്തുപോയി തിരികെ വന്നപ്പോള്‍ ഭക്ഷണം കഴിക്കുവാന്‍ പോകാതെ ഇരിക്കുന്ന കൊച്ചിന്‍ ഹനീഫയെ ആണ് അവിടെ കണ്ടിരുന്നത്. എന്നാൽ കാര്യമന്വേഷിച്ചപ്പോള്‍ കൊച്ചിന്‍ ഹനീഫ മണിയൻപിള്ള രാജുവിനോട് ഇങ്ങനെ പറഞ്ഞു.
എന്‍റെ കൈയിലുണ്ടായിരുന്ന അവസാനത്തെ 10 രൂപയാണ് നിങ്ങള്‍ ചോദിച്ചപ്പോള്‍ തന്നത്. എന്നാൽ
എന്താണ് നിങ്ങള്‍ ഇങ്ങനെ ചെയ്തത് എന്ന മണിയന്‍പിള്ളരാജുവിന്റെ ചോദ്യത്തിന് 'എനിക്ക് അറിയാം നിനക്ക് വിശപ്പ് സഹിക്കാന്‍ പറ്റില്ലെന്ന് എനിക്കൊക്കെ ഇത് ശീലമാണെടോ', എന്നാണ് അദ്ദേഹം അന്ന് മറുപടി നൽകിയിരുന്നത്. തനിക്ക് ജീവിതത്തില്‍ അങ്ങനെ പറഞ്ഞ കൊച്ചിന്‍ ഹനീഫയെ മറക്കാന്‍ സാധിക്കില്ല എന്നാണ് മണിയൻപിള്ള രാജു തുറന്ന് പറയുന്നത്.