മലയാളികളുടെ മനസ്സില്‍ ഇന്നും വീട്ടിലെ ഒരു അംഗം എന്ന ഇമേജ് നിലനിര്‍ത്തുന്ന നടിയാണ് മഞ്ജുവാര്യര്‍. ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ് കീഴടക്കിയ മഞ്ജു ഇന്ന് മലയാളത്തിലെ ലേഡിസൂപ്പര്‍ സ്റ്റാറാണ്. ദിലീപുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്നും നീണ്ട ഇടവേളയെടുത്ത താരം 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയത്. അത് മഞ്ജു ആരാധകരെ സംബന്ധിച്ച് ആഹ്ലാദത്തിന്റെ നിമിഷങ്ങളായിരുന്നു. റോഷന്‍ ആഡ്രൂസ് ചിത്രം ഹൗ ഓള്‍ഡ് ആര്‍ യൂവിലൂടെ തന്റെ തിരിച്ച് വരവ് ഗംഭീരമാക്കിയപ്പോള്‍ പ്രേക്ഷകര്‍ അതിനെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയും ചെയ്‌തിരുന്നു. എന്നാൽ ഇപ്പോൾ നൂറു കോടിയോ ഇരുനൂറു കോടിയോ നേടുന്ന ചിത്രങ്ങളിൽ അഭിനയിച്ചത് കൊണ്ട് തന്റെ കരിയറിൽ അങ്ങനെ വലിയ മാറ്റങ്ങൾ ഒന്നുമില്ലെന്ന് തുറന്ന് പറയുകയാണ് മഞ്ജു വാര്യർ.
നൂറു കോടിക്ക് മുമ്പും പിമ്പും എന്ന് പറയാൻ പാകത്തിന് പ്രത്യേകിച്ച് യാതൊരു മാറ്റവുമില്ല. എന്നാൽ ഇത്തരം വലിയ വിജയങ്ങളുടെ ഭാഗമാവുമ്പോൾ ലഭിക്കുന്ന സന്തോഷം വളരെ വലുതാണ്. എന്നാൽ അതിലും വലിയ സന്തോഷം തന്നെ വിശ്വസിച്ചു ഒരു നിർമ്മാതാവും സംവിധായകനും ഒരു വേഷം തരികയും അത് നന്നായി വരികയും ആ ചിത്രം വലിയ വിജയമാവുകയും ചെയ്യുമ്പോൾ ലഭിക്കുന്നതാണ്, നൂറു ഇരുനൂറും അല്ല അതിലും വലിയ കോടികൾ നേടിയാലും ലഭിക്കുന്നതിലും വലുതാണ് .
സല്ലാപം എന്ന ചലച്ചിത്രത്തിലെ നായികാ കഥാപത്രം അവതരിപ്പിച്ച് ആയിരുന്നു മഞ്ജു ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നത്. തുടർന്ന് ഏകദേശം 20 ഓളം മലയാള സിനിമകളിൽ മൂന്ന് വർഷത്തെ കാലയളവിൽ വ്യക്തിത്വമുള്ള ഒട്ടേറെ നായികാ കഥാപാത്രങ്ങളിലൂടെ മഞ്ജു പ്രേക്ഷകരെയും സഹപ്രവർത്തകരെയും ഒരു പോലെ വിസ്മയിപ്പിക്കുകയും ചെയ്തിരുന്നു. അഭിനയത്തിന് പുറമേ മികച്ച ഒരു നർത്തകി കൂടിയാണ് മഞ്ജു .
ജാക്ക് ആൻഡ് ജിൽ, ദി പ്രീസ്റ്റ്, പടവെട്ട്, ചതുർമുഖം, കയറ്റം, മരക്കാർ അറബിക്കടലിന്റെ സിംഹം തുടങ്ങി ഒട്ടേറെ ചിത്രങ്ങളാണ് മഞ്ജു വാര്യരുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.