Latest News

ഇന്ദ്രജിത്തും ശ്രുതി രാമചന്ദ്രനും കേന്ദ്രകഥാപാത്രങ്ങളായി മാരിവില്ലിന്‍ ഗോപുരങ്ങള്‍; സമ്മര്‍ ഇന്‍ ബത് ല ഹേമിലെ ഹിറ്റ് ഗാനം പുനസൃഷ്ടിച്ച് ഒരുക്കിയ മോഷന്‍ പോസ്റ്റര്‍ പുറത്ത്

Malayalilife
 ഇന്ദ്രജിത്തും ശ്രുതി രാമചന്ദ്രനും കേന്ദ്രകഥാപാത്രങ്ങളായി മാരിവില്ലിന്‍ ഗോപുരങ്ങള്‍; സമ്മര്‍ ഇന്‍ ബത് ല ഹേമിലെ ഹിറ്റ് ഗാനം പുനസൃഷ്ടിച്ച് ഒരുക്കിയ മോഷന്‍ പോസ്റ്റര്‍ പുറത്ത്

ന്ദ്രജിത് , ശ്രുതി രാമചന്ദ്രന്‍, സര്‍ജാനോ ഖാലിദ്, വിന്‍സി അലോഷ്യസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന മാരിവില്ലിന്‍ ഗോപുരങ്ങള്‍ കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം ആരംഭിച്ചു. കോക്കേഴ്‌സ് മീഡിയ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറിലാണ് നിര്‍മ്മാണം. 

കോക്കേഴ്‌സ് നിര്‍മ്മിച്ച സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൊന്നായ സമ്മര്‍ ഇന്‍ ബത് ല ഹേമിലെ ഏറെ ജനശ്രദ്ധ നേടിയ മാരിവില്ലിന്‍ ഗോപുരങ്ങള്‍.... എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികളാണ് ടൈറ്റില്‍ ആയി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആ ഗാനത്തിനെ പുനസൃഷ്ടിച്ച് ചിത്രത്തിന്റെ മനോഹരമായ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കി.

സമ്മര്‍ ഇന്‍ ബത് ല ഹേമിന് സംഗീതം ഒരുക്കിയ വിദ്യാസാഗര്‍ ആണ് മാരിവില്ലിന്‍ ഗോപുരങ്ങളുടെ സംഗീത സംവിധായകന്‍. വസിഷ്ഠ് ഉമേഷ്, ജോണി ആന്റണി, സലിം കുമാര്‍, വിഷ്ണു ഗോവിന്ദ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ലൂക്ക, മിണ്ടിയും പറഞ്ഞും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായകന്‍ കൂടിയായ പ്രമോദ് മോഹന്റേതാണ്. 

മഞ്ജു വാര്യര്‍ ചിത്രം ലളിതം സുന്ദരത്തിന് രചന നിര്‍വഹിച്ചത് പ്രമോദ് മോഹനാണ്.മാരിവില്ലിന്‍ ഗോപുരങ്ങളുടെ കോ- ഡയറക്ടറുമാണ്. ഛായാഗ്രഹണം ശ്യാമപ്രകാശ്. എം.എസ് , ഗാനരചന വിനായക് ശശികുമാര്‍ പി.ആര്‍.ഒ: പി ശിവപ്രസാദ്.

Marivillin Gopurangal Official Motion Poster

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES