Latest News

ഹാപ്പി ബർത്ത്ഡേയ് പീലിമോൾ വിത്ത്‌ ലവ് മമ്മൂട്ടി; പീലിമോൾക്ക് സർപ്രൈസ് സമ്മാനവും വീഡിയോ കോളുമായി മെഗാസ്റ്റാർ മമ്മൂട്ടി

Malayalilife
ഹാപ്പി ബർത്ത്ഡേയ് പീലിമോൾ വിത്ത്‌ ലവ് മമ്മൂട്ടി; പീലിമോൾക്ക് സർപ്രൈസ് സമ്മാനവും വീഡിയോ കോളുമായി  മെഗാസ്റ്റാർ മമ്മൂട്ടി

ലയാളത്തിന്റെ പ്രിയതാരം മെഗാസ്റ്റാർ സ്റ്റാർ മമ്മൂട്ടിയുടെ ജന്മദിനത്തിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ വാശിപിടിച്ച് കരഞ്ഞ നാലു വയസുകാരി പീലിയെന്ന ദുവയെ അത്രപെട്ടെന്ന് ഒന്നും തന്നെ ആർക്കും മറക്കാൻ കഴിയില്ല. ഇന്ന് പീലി മോൾക്ക് പിറന്നാൾ ദിനമാണ്. ഈ പിറന്നാൾ ദിനത്തിൽ ഏറെ സർപ്രൈസുകൾ ആണ് പീലിയെ കത്ത് ഇരിക്കുന്നത്.  സാക്ഷാൽ മമ്മൂട്ടി തന്നെ സർപ്രൈസ് കേക്കും സമ്മാനങ്ങളും എത്തിച്ച് ഞെട്ടിച്ചിരിക്കുകയാണ് പീലിമോളെ. 

കൊച്ചിയിൽ നിന്ന് രണ്ട് പേർ പുത്തനുടുപ്പും കേക്കും സമ്മാനങ്ങളുമായി‌ പീലിമോളെ കാണാൻ എഹോയപ്പോൾ പീലിമോളെ  പോലെ തന്നെ വീടു മുഴുവൻ അമ്പരന്നു. ‘ഹാപ്പി ബർത്ത്ഡേയ് പീലിമോൾ, വിത്ത്‌ ലവ് മമ്മൂട്ടി’ എന്നാണ് കേക്കിൽ എഴുതിയിരുന്ന വാചകങ്ങൾ. പിതാവ് ഹമീദ് വീട്ടുകാർ തയ്യാറാക്കി വച്ച കേക്ക്  തന്നെ മാറ്റി വച്ച്, മമ്മ‌ൂക്ക സമ്മാനിച്ച കേക്ക് മുറിച്ചായിരുന്നു പീലിയുടെ  ആഘോഷം. പക്ഷേ അതുകൊണ്ടെന്നും ആഘോഷങ്ങൾ അവസാനിക്കുന്നില്ല. കേക്കു മുറിച്ചതിനു ശേഷം കാത്തിരുന്നത് അടുത്ത സർ‌പ്രൈസ്. മെഗാ സ്റ്റാർ വിഡിയോ കോളിൽ. മമ്മൂക്കയെ കണ്ടപ്പോൾ പീലി നാണം കുണുങ്ങിയായി.

 പീലിക്കായി മമ്മൂട്ടി കൊച്ചിയിലെ യുവ ഫാഷൻ ഡിസൈനറായ ബെൻ ജോൺസൺ പ്രത്യേകം നെയ്തെടുത്ത ഉടുപ്പാണ് കൊടുത്തുവിട്ടത്.  മമ്മൂട്ടിയുടെ സമ്മാനങ്ങളുമായി പെരിന്തൽമണ്ണയിൽ അങ്കമാലി ചമ്പന്നൂർ സ്വദേശികളായ ജോസ് പോളും ബിജു പൗലോസും ആണ് എത്തിയത്. സെപ്റ്റംബർ 7 ന് ആയിരുന്നു മമ്മൂട്ടിയുടെ ജന്മ ദിനം. മാതാപിതാക്കൾ ജോലി കഴിഞ്ഞു വരുമ്പോൾ അവർ മമ്മൂട്ടിയുടെ ജന്മദിന ആഘോഷത്തിന് പോയതാണ് എന്ന് കരുതി പീലി വഴക്കുണ്ടാക്കിയ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.മമ്മൂട്ടിയുടെ ജന്മദിനമെന്ന് വീട്ടിൽ പറഞ്ഞപ്പോഴാണ് തന്നെ വിളിച്ചില്ലെന്ന് പറഞ്ഞ് കുഞ്ഞു പീലി പൊട്ടിക്കരഞ്ഞത്.പീലി വാശി പിടിച്ച് കരയുന്ന വീഡിയോ മമ്മൂട്ടി തന്നെ ഫേസ്‌ബുക്കിൽ പങ്കുവച്ചിരുന്നു.

Megastar mammooty give suriprise birthday gift for peelimol

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES