Latest News

മൂസയായി നിറഞ്ഞാടി സുരേഷ്ഗോപി;മേഹൂം മൂസ ട്രെയിലര്‍ കാണാം

Malayalilife
 മൂസയായി നിറഞ്ഞാടി സുരേഷ്ഗോപി;മേഹൂം മൂസ ട്രെയിലര്‍ കാണാം

സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മേ ഹൂം മൂസ ട്രെയിലര്‍ എത്തി. ഇന്ത്യന്‍ ആര്‍മിയിലെ അംഗമായ പൊന്നാനിക്കാരനായ മൂസ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.പ്രേക്ഷകര്‍ ഇതുവരെ കാണാത്ത സുരേഷ് ഗോപി കഥാപാത്രമായിരിക്കും മൂസ. 

പൂനം ബജ്വ, അശ്വനി റെഡ്ഡി, സൈജു കുറുപ്പ്, ഹരീഷ് കണാരന്‍, ജോണി ആന്റണി, മേജര്‍ രവി, മിഥുന്‍ രമേശ്, ശരണ്‍, ശ്രിന്ദ, ശശാങ്കന്‍ മയ്യനാട് എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ആന്‍ഡ് തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ ഡോ. സി.ജെ റോയ്, തോമസ് തിരുവല്ല എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. രചന: രൂപേഷ് റെയ്ന്‍, സെന്‍ട്രല്‍ പിക്‌ചേഴ്‌സ് 30ന് തിയേറ്ററുകളില്‍ എത്തിക്കും.

Mei Hoom Moosa Official Teaser

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES