Latest News

മുഷിഞ്ഞ വേഷവും ക്ഷീണിച്ച്‌ അവശനായി തെരുവുകളില്‍ അലഞ്ഞ് തിരിഞ്ഞ് സുരേഷ് ഗോപി; വൈറലായി 'മേ ഹൂം മൂസ'യിലെ ചിത്രങ്ങള്‍

Malayalilife
മുഷിഞ്ഞ വേഷവും  ക്ഷീണിച്ച്‌ അവശനായി തെരുവുകളില്‍ അലഞ്ഞ് തിരിഞ്ഞ്  സുരേഷ് ഗോപി;  വൈറലായി  'മേ ഹൂം മൂസ'യിലെ ചിത്രങ്ങള്‍

 കേരള മണ്ണിലൂടെ പ്രേക്ഷകര്‍ നിരവധി തവണകളായി മലപ്പുറംകാരന്‍ മൂസയെ കണ്ടു കഴിഞ്ഞു. എന്നാൽ ഇപ്പോൾ  മൂസ മറ്റൊരു  സ്ഥലത്തെത്തിയിരിക്കുന്നു.  മൂസ ഇതിനോടകം തന്നെ ഉത്തരേന്ത്യന്‍ നഗരങ്ങളിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഉത്തരേന്ത്യയിലെ പല നഗരങ്ങളിലും ഗ്രാമങ്ങളിലും അലഞ്ഞുതിരിയുകയാണ് ഇയാൾ. സുരേഷ് ഗോപിയുടെ  പുതിയ ചിത്രം 'മേ ഹൂം മൂസയിലെ' ലുക്ക് പുറത്തുവന്നപ്പോൾ ഏവരും അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ്. മൂസയുടെ മുഖത്ത് ഷീണം നന്നായി എടുത്ത് അറിയുന്നുണ്ട് എങ്കിലും  മുഖത്ത് നിശ്ചയദാര്‍ഢ്യം പ്രകടം. ഈ യാത്ര എന്തോ ലക്ഷ്യത്തിലേക്കുള്ളതാണന്ന് മുഖഭാവത്തിലൂടെ മനസ്സിലാക്കാൻ സാധിക്കും.

മൂസയെ ഉത്തരേന്ത്യയുടെ പശ്ചാത്തലത്തില്‍ ഇതുവരെ പുറത്തു വിടാത്ത പുതിയ ഫോട്ടോകള്‍ പുറത്തുവിട്ടുകൊണ്ടാണ്  പ്രേക്ഷേകര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നത്. മൂസയുടെ ഈ യാത്ര എങ്ങോട്ട്? എന്താണദ്ദേഹം നേരിടുന്ന പ്രശ്നങ്ങള്‍? സുരേഷ് ഗോപിയാണ് മൂസയായി എത്തുന്നത്. മൂസ എന്ന് പറയുന്നത്  സുരേഷ് ഗോപിയുടെ അതിശക്തമായ ഒരു കഥാപാത്രമാണ്.  മൂസയുടെ കഥാപാത്രം മിലിട്ടറി പശ്ചാത്തലത്തിലാണ്  അവതരിപ്പിച്ചിട്ടുള്ളത്.  നിരവധി ചോദ്യശരങ്ങള്‍ ഇട്ടുകൊണ്ടാണ് സമൂഹത്തിന്‍്റെ മുന്നിലേക്ക് മൂസയെ ജിബു ജേക്കബ് അവതരിപ്പിക്കുന്നത്

 
 ഉത്തരേന്ത്യന്‍ രംഗങ്ങള്‍ ദില്ലി, ജയ്പൂര്‍, പുഞ്ച്, വാഗാ ബോര്‍ഡര്‍ എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചത്. ഈ ചിത്രത്തിലൂടെ സാമൂഹ്യ വിഷയങ്ങള്‍ക്കൊപ്പം ശക്തമായ കുടുംബ പശ്ചാത്തലവും ബന്ധങ്ങളുടെ കെട്ടുറപ്പുമൊക്കെ  പ്രതിപാദിക്കുന്നുണ്ട്.സൈജു കുറുപ്പ്, ഹരീഷ് കണാരന്‍, ജോണി ആന്‍്റണി, മേജര്‍ രവി, പൂനം ബജ്വ, അശ്വിനി റെഡ്ഡി, മിഥുന്‍ രമേശ്, ശശാങ്കന്‍ മയ്യനാട്, ശരണ്‍, സ്രിന്ദ, എന്നിവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു
 

Read more topics: # Mei Hoom Moosa picture goes viral
Mei Hoom Moosa picture goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES