ഫ്രീസറിനുള്ളില്‍ തണുത്ത് മരവിച്ച് ജാന്‍വി കപൂര്‍; നടിയുടെ ഗംഭീര പ്രകടനവുമായി  മിലിയുടെ ട്രെയ്‌ലര്‍

Malayalilife
topbanner
ഫ്രീസറിനുള്ളില്‍ തണുത്ത് മരവിച്ച് ജാന്‍വി കപൂര്‍; നടിയുടെ ഗംഭീര പ്രകടനവുമായി  മിലിയുടെ ട്രെയ്‌ലര്‍

ലയാളത്തില്‍ പ്രേക്ഷകാംഗീകാരം നേടിയ ചിത്രമായിരുന്നു അന്ന ബെന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് 2019ല്‍ പുറത്തെത്തിയ ഹെലന്‍. ചിത്രത്തിന്റെ ഒഫിഷ്യല്‍ ഹിന്ദി റീമേക്ക് 2020 ല്‍ പ്രഖ്യാപിച്ചതാണ്. ഇപ്പോഴിതാ ഈ ചിത്രം തിയറ്റര്‍ റിലീസിന് ഒരുങ്ങുകയാണ്.  ജാന്‍വി കപൂര്‍ നായികയായി എത്തുന്ന ചിത്രം 'ഹെലന്റെ' സംവിധായകനായ മാത്തുക്കുട്ടി സേവ്യര്‍ തന്നെയാണ് ചിത്രം ഒരുക്കുന്നത്. ചിത്രം നവംബര്‍ നാലിന് തിയറ്ററുകളില്‍ റിലീസ് ചെയ്യും

ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയ്‌ലര്‍ അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുകയാണ് . ഒരു ഷോപ്പിംഗ് മാളിലെ ഭക്ഷണവിപണന ശാലയിലെ ജീവനക്കാരിയായ പെണ്‍കുട്ടി യാദൃശ്ചികമായി ഷോപ്പിലെ വമ്പന്‍ ഫ്രീസറില്‍ പെട്ടുപോകുന്നതാണ് ട്രെയിലറില്‍ ഉള്ളത്.ചിത്രം നിര്‍മ്മിക്കുന്നത് പ്രമുഖ നിര്‍മ്മാതാവ് ബോണി കപൂര്‍ ആണ്.

മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്‌കാരം മാത്തുക്കുട്ടി സേവ്യറിന് ലഭിച്ചിരുന്നു. ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറില്‍ വിനീത് ശ്രീനിവാസന്‍ ആയിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണം.

2018ല്‍ പുറത്തെത്തിയ ധഡക് എന്ന ചിത്രത്തിലൂടെയാണ് ജാന്‍വി കപൂര്‍ ബോളിവുഡില്‍ അരങ്ങേറിയത്. ബോണി കപൂര്‍ നിര്‍മ്മിക്കുന്ന ഒരു ചിത്രത്തിലൂടെയാവും ജാന്‍വിയുടെ അരങ്ങേറ്റമെന്ന് ബോളിവുഡ് വൃത്തങ്ങളില്‍ സംസാരമുണ്ടായിരുന്നുവെങ്കിലും ധഡകിന്റെ നിര്‍മ്മാണം കരണ്‍ ജോഹര്‍ ആയിരുന്നു. അതേ സമയം സീ സ്റ്റുഡിയോസും മിലിയുടെ സഹനിര്‍മ്മാതാക്കള്‍ ആണ്. എ ആര്‍ റഹ്മാന്‍ ആണ് ചിത്രത്തിന് സംഗീതം പകരുന്നത്. ജാവേദ് അഖ്തറുടേതാണ് വരികള്‍. നെറ്റ്ഫ്‌ലിക്‌സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാര്‍ട്‌നര്‍.

Mili Trailer 2 Janhvi K

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES