Latest News

വിവാഹത്തിന് ശേഷം പാലായിലെ വീട്ടിലെത്തി മിയയും അശ്വിനും ; കിടിലൻ സർപ്രൈസ് ഒരുക്കി കുടുംബം

Malayalilife
വിവാഹത്തിന് ശേഷം പാലായിലെ വീട്ടിലെത്തി മിയയും അശ്വിനും ; കിടിലൻ സർപ്രൈസ് ഒരുക്കി കുടുംബം

ലയാളത്തിലും തമിഴിലും നിരവധി വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മിയ ജോര്‍ജ്ജ്.  ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച മിയ കുറച്ചു സമയം കൊണ്ടു തന്നെ മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പവും ശ്രദ്ധേയായ താരം കൂടിയാണ്. അടുത്തിടെയാണ് മിയയുടെയും അശ്വിൻ ഫിലിപ്പിന്റെയും വിവാഹം നടന്നത്. എന്നാൽ ഇപ്പോൾ അശ്വിന്റെ എറണാകുളത്തെ വീട്ടിൽ നിന്ന് മിയയുടെ പാലായിലെ വീട്ടിലേക്ക് എത്തിയിരിക്കുകയാണ് ഈ നവമിഥുനങ്ങൾ. ഇരുവർക്കുമായി ഒരു ഗംഭീര സർപ്രൈസ്‌ ആയിരുന്നു ഒരുക്കിയിരുന്നത്.  

മിയയുടെയും അശ്വിന്റെയും രൂപസാദൃശ്യം വരുന്ന ഒരു കേക്ക് സമ്മാനിച്ച് കൊണ്ടാണ് മിയയുടെ  വീടുകാർ ഇരുവരെയും ഞെട്ടിച്ചിരിക്കുന്നത്. മിയയുടെ സഹോദരി ജിനിയാണ് ഈ കേക്ക് സമ്മാനയിച്ചതും. കഴിഞ്ഞ സെപ്തംബര്  12 ന് ആയിരുന്നു എറണാകുളത്ത് കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഉടമയായ അശ്വിന്‍ ഫിലിപ്പ് ആണ് മിയയെ ജീവിതസഖിയാക്കിയത്. എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ വച്ചാണ്  വിവാഹ ചടങ്ങുകൾ നടന്നത്.  കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് കൊണ്ടായിയിരുന്നു വിവാഹ ചടങ്ങുകൾ നടന്നിരുന്നതും.



കഴിഞ്ഞ മെയ് അവസാനത്തോടെയാണ് മിയയും അശ്വിനും തമ്മിലള്ള വിവാഹനിശ്ചയം  നടന്നത്. അശ്വിന്റെ വീട്ടില്‍ വെച്ച് വളരെ ലളിതമായി നടത്തിയ ചടങ്ങിലായിരുന്നു ഇരുവരുടെയും   വിവാഹനിശ്ചയം. മിയയുടെ അമ്മ അശ്വിനെ  മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് മകള്‍ക്ക് വരനായി കണ്ടെത്തിയത്. എറണാകുളം സ്വദേശിയായ അശ്വിന്‍ ബാംഗ്ലൂരിലും ഇംഗ്ലണ്ടിലുമായി പഠനം കഴിഞ്ഞ അശ്വിന്‍ യുകെ യിലും യുഎഇയിലും ബിസിനസ് ചെയ്ത ശേഷം നാട്ടിലേക്ക് തിരികെ എത്തുകയായിരുന്നു.

 

Miya and Ashwin return to pala after marriage

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES