ഭാര്യയ്ക്കും അടുത്ത സുഹൃത്തുക്കള്‍ക്കുമൊപ്പം മുംബയില്‍ പിറന്നാളാഘോഷിക്കുന്ന മോഹന്‍ലാലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. അടുത്ത സുഹൃത്തും ബിസിനസുകാരനുമായ സമീര്‍ ഹംസയാണ് ആഘോഷ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചത്. പിറന്നാള്‍ കേക്ക് മുറിച്ചശേഷം സ്‌നേഹചുംബനം നല്‍കി കേക്ക് പങ്കിടുന്ന മോഹന്‍ലാലിനെയും ഭാര്യ സുചിത്രയേയും വീഡിയോയില്‍ കാണാം.
ഖത്തറില്‍ നിന്നാണ് താരം പിറന്നാളാഘോഷത്തിനായി മുംബയില്‍ എത്തിയത്. പിറന്നാളിനോടനുബന്ധിച്ച് ആരാധകരും വിവിധ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.