Latest News

ഖത്തറിലായിരുന്ന മോഹന്‍ലാല്‍ സുഹൃത്തുക്കള്‍ക്കൊപ്പം ജന്മദിനം ആഘോഷിക്കാന്‍ മുംബൈയിലെത്തും; അനാഥാലയങ്ങളിലും മഹിളാ മന്ദിരങ്ങളിലും  പിറന്നാള്‍ സദ്യയൊരുക്കിയും ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തും ഫാന്‍സുകാര്‍ ആഘോഷം കെങ്കേമമാക്കും; സോഷ്യല്‍മീഡിയയില്‍ ആശംസകളുമായി സിനിമാലോകവും ആരാധകരും;62 ന്റെ നിറവില്‍ മലയാളത്തിന്റെ സ്വന്തം നടന്‍  

Malayalilife
ഖത്തറിലായിരുന്ന മോഹന്‍ലാല്‍ സുഹൃത്തുക്കള്‍ക്കൊപ്പം ജന്മദിനം ആഘോഷിക്കാന്‍ മുംബൈയിലെത്തും; അനാഥാലയങ്ങളിലും മഹിളാ മന്ദിരങ്ങളിലും  പിറന്നാള്‍ സദ്യയൊരുക്കിയും ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തും ഫാന്‍സുകാര്‍ ആഘോഷം കെങ്കേമമാക്കും; സോഷ്യല്‍മീഡിയയില്‍ ആശംസകളുമായി സിനിമാലോകവും ആരാധകരും;62 ന്റെ നിറവില്‍ മലയാളത്തിന്റെ സ്വന്തം നടന്‍   

ലയാള സിനിമയുടെ നടനവിസ്മയം മോഹന്‍ലാലിന് ഇന്ന് 62 ാം പിറന്നാള്‍ ആഘോഷിക്കുകയാണ്.നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാ സങ്കല്‍പ്പങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താനാകാത്ത അഭിനയ യാത്രയുമായി അദ്ദേഹത്തിന്റെ സിനിമാ ജീവിതം മുന്നോട്ട് പോകുകയാണ്. നടന് ആശംസകളുമായി എത്തിയിരിക്കുകയാണ് സിനിമാലോകവും ആരാധകരും. ലാലേട്ടന്റെ പിറന്നാള്‍ ദിനം പതിവുപോലെ ആരാധകര്‍ ആഘോഷമാക്കും

ഖത്തറിലായിരുന്ന മോഹന്‍ലാല്‍ ജന്മദിനത്തില്‍ മുംബയിലെത്തും. സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കുമൊപ്പം കേക്ക് മുറിച്ചുള്ള ആഘോഷം മുംബയില്‍ ആയിരിക്കുമെന്നാണ് സൂചന.സര്‍ക്കാരിന്റെ 'മൃതസഞ്ജീവനി' പദ്ധതിയുമായി സഹകരിച്ച് സംസ്ഥാനത്തൊട്ടാകെ ലാല്‍ ഫാന്‍സുകാര്‍ ഇന്ന് അവയവദാന സമ്മതപത്രം നല്‍കും. ഫാന്‍സ് അസോസിയേഷന്റെ വിവിധ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ അനാഥാലയങ്ങളിലും മഹിളാ മന്ദിരങ്ങളിലും പിറന്നാള്‍ സദ്യയൊരുക്കും.
 
തിരുവനന്തപുരത്ത് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് ഹാളില്‍ നടക്കുന്ന ആഘോഷ പരിപാടി വൈകിട്ട് മൂന്നിന് മന്ത്രി ജി.ആര്‍. അനിലാണ് ഉദ്ഘാടനം ചെയ്യുക. 100 വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണ വിതരണം, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുള്ള ഭക്ഷ്യക്കിറ്റ് വിതരണം തുടങ്ങിയവ ഉണ്ടായിരിക്കും.

അതേസമയം, ബറോസിന്റെ ചിത്രീകരണത്തിരക്കുകളിലാണ് നിലവില്‍ മോഹന്‍ലാല്‍. അവസാനഘട്ട ജോലികള്‍ക്കായി താരം അടുത്ത മാസം വിദേശത്തേക്കു പോകും.

സോഷ്യല്‍മീഡിയ വഴി ലാലേട്ടന് പിറന്നാള്‍ ആശംസ നേര്‍ന്ന് പ്രിയതാരങ്ങള്‍ ആയ മമ്മൂട്ടി, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍ മഞ്ജു വാര്യര്‍, ആസിഫ് അലി,നിഖില വിമല്‍, സിബി തോമസ്, സ്മിനു സിജോ, അലന്‍സിയര്‍, സെന്തില്‍ കൃഷ്ണ, സാഗര്‍ സൂര്യ തുടങ്ങിയവര്‍ അടക്കം എത്തിയിട്ടുണ്ട്.

ഒരിക്കലും കണ്ടാല്‍ മതിയാകാത്ത ലാലേട്ടന് ജന്മദിനാശംസകള്‍ എന്നാണ് മഞ്ദു വാര്യര്‍ പറഞ്ഞത്. മലയാളിയുടെ ഐഡന്റിറ്റിയാണ് മോഹന്‍ലാല്‍ എന്ന് ആശംസകള്‍ നേര്‍ന്ന് ആസിഫ് അലി പറഞ്ഞു. സംവിധായകനും ഛായാഗ്രാഹകനുമായ സന്തോഷ് ശിവനും മോഹന്‍ലാലിന് പിറന്നാള്‍ ആശസം നേര്‍ന്നു.

തന്റെ ആദ്യ സംവിധാന സംരംഭമായ ബറോസിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്‍. ജീത്തു ജോസഫ് സംവിധാനം ചെയ്ത 12th മാന്‍ ആണ് അദ്ദേഹത്തിന്റെ  ഏറ്റവും പുതിയതായി പുറത്തിറങ്ങിയ ചിത്രം. ഒടിടി റിലീസായെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രശംസ നേടി കഴിഞ്ഞു. തിരനോട്ടത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച്, പിന്നീട് മലയാളത്തിന്റെ അതിര്‍വരമ്പുകള്‍ക്കപ്പുറം വളര്‍ന്ന് ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ സുപരിചിതനായി മാറുകയായിരുന്നു മോഹന്‍ലാല്‍. വര്‍ഷങ്ങള്‍ അനവധി പിന്നിട്ടും മോഹന്‍ലാലിന്റെ താരമൂല്യത്തിന് ഒട്ടും കുറവ് വന്നിട്ടില്ല എന്നത് വസ്തുതയാണ്.

നടന്‍, നിര്‍മ്മാതാവ്, ഗായകന്‍, അവതാരകന്‍ എന്നീ നിലകളില്‍ കഴിവ് തെളിയിച്ച അദ്ദേഹത്തിന്റെ സംവിധായക പ്രതിഭ അറിയാനും ആസ്വദിക്കുവാനും കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ മോഹന്‍ലാല്‍ മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷാചിത്രങ്ങളിലും തന്റെ പ്രതിഭ രേഖപ്പെടുത്തി.

Mohanlals 62th Birthday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES