ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രം 'നാലാംമുറ'യുടെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. സസ്‌പെന്‍സ് ത്രില്ലറായി ഒരുങ്ങുന്ന സിനിമ സംവിധാനം ചെയ്യുന്നത് ദീപു അന്തിക്കാടാണ്.ലക്കി സ്റ്റാര്‍ എന്ന ജയറാം ചിത്രത്തിന് ശേഷം ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
മിന്നല്‍ മുരളിയ്ക്ക് ശേഷം ഗുരു സോമ സുന്ദരം ശക്തമായ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത.മൈന്‍ഡ് ഗെയിം ജോണറിലുള്ളൊരു ചിത്രമാകും നാലാം മുറയെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. ആവേശകരമായ പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെയാണ് മോഷന്‍ പോസ്റ്റര്‍ എത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലും മോഷന്‍ പോസ്റ്റര്‍ വൈറലായി കഴിഞ്ഞു. ഒക്ടോബര്‍ 21 ദീപാവലി ദിവസത്തിലാണ് ചിത്രം എത്തുന്നത്.
വൈകാരിക രംഗങ്ങളും സസ്പെന്‍സും കോര്‍ത്തിണക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദിവ്യ പിള്ളയും ശാന്തി പ്രിയയുമാണ് നായികമാരായി എത്തുന്നത്. അലന്‍സിയര്‍, പ്രശാന്ത് അലക്സാണ്ടര്‍, ഷീലു എബ്രഹാം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യു.എഫ്.ഐ. മോഷന്‍ പിക്‌ച്ചേഴ്‌സും മൂവിക്ഷേത്രയും സെലിബ്രാന്‍ഡ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കിഷോര്‍ വാര്യത്ത്, സുധീഷ് പിള്ള, ഷിബു അന്തിക്കാട് എന്നിവരാണ് നിര്‍മ്മാതാക്കള്‍. സാബു അന്തിക്കാടാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍, ലോകനാഥനാണ് ഛായാഗ്രാഹകന്‍. കല അപ്പുണ്ണി സാജന്‍, എഡിറ്റര്‍ സമീര്‍ മുഹമ്മദ്.