Latest News

മേഘ്ന നിന്നെയോർത്ത് ഞാൻ എന്തുമാത്രം കരഞ്ഞെന്ന് എനിക്ക് തന്നെ അറിയില്ല; നൊമ്പരപ്പെടുത്തുന്ന കുറിപ്പ് പങ്കുവച്ച് നവ്യ നായർ

Malayalilife
മേഘ്ന നിന്നെയോർത്ത് ഞാൻ എന്തുമാത്രം കരഞ്ഞെന്ന് എനിക്ക് തന്നെ അറിയില്ല; നൊമ്പരപ്പെടുത്തുന്ന കുറിപ്പ് പങ്കുവച്ച്  നവ്യ നായർ

ഴിഞ്ഞ ദിവസമായിരുന്നു മേഘ്‌ന രാജിന്റെ ചിത്രങ്ങളും ബേബി ഷവർ വിഡിയോകളുമെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിന്നിരുന്നത്.  സന്തോഷവും അഭിമാനവും ചിരിച്ച മുഖത്തോടെയുള്ള മേഘ്‌നയെ കണ്ടപ്പോള്‍ തോന്നുന്നുവെന്നായിരുന്നു എല്ലാവരും പറഞ്ഞത്. എന്നാൽ ഇപ്പോൾ മേഘ്‌നയെ കുറിച്ച് നടി നവ്യ പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

സമൂഹമാധ്യമങ്ങളിൽ നടി മേഘ്‌ന രാജിന്റെ സീമന്ത ചടങ്ങിന്റെ ചിത്രങ്ങൾ  ശ്രദ്ധ നേടിയിരുന്നു. . കുടുംബാംഗങ്ങളെല്ലാം ആഘോഷമാക്കിയ മേഘ്‌നയുടെ ചടങ്ങിൽ ചിരഞ്ജീവിയുടെ കൂറ്റൻ കട്ട് ഔട്ടും ഒരുക്കിയിരുന്നു.  ഒട്ടേറെ സിനിമാപ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ മേഘ്ന പങ്കുവെച്ച ചിത്രങ്ങൾ ശ്രദ്ധ നേടിയതോടെ മേഘ്‌നയ്ക്ക് ആശംസ അറിയിച്ചു.

എന്നാൽ ഇപ്പോൾ , നടി നവ്യ നായർ പങ്കുവെച്ച കുറിപ്പാണ് സോഷ്യൽ മീഡിയയിൽ  ശ്രദ്ധനേടുകയാണ്. നേരിട്ടറിയില്ലെങ്കിലും മേഘ്നയെ ഓർത്ത് ഒരുപാട് കരഞ്ഞു എന്നാണ് നവ്യ കുറിച്ചിരിക്കുന്നത്. മേഘ്‌നയെയും ചിരഞ്ജീവിയെയും വരയിലൂടെ ഒന്നിപ്പിച്ച ചിത്രവും കുറിപ്പിനൊപ്പം നടി പങ്കുവെച്ചിട്ടുണ്ട്.

എനിക്ക് നിങ്ങളെ വ്യക്തിപരമായി അറിയില്ല. പക്ഷേ, മേഘ്ന നിന്നെയോർത്ത് ഞാൻ എന്തുമാത്രം കരഞ്ഞെന്ന് എനിക്ക് തന്നെ അറിയില്ല. ഈ പോസ്റ്റ് വായിച്ചതിനു ശേഷം ഇപ്പോഴും കരഞ്ഞുകൊണ്ടിരിക്കുന്നു. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ പ്രിയപ്പെട്ടവളെ’- നവ്യ നായർ കുറിക്കുന്നു.

Read more topics: # Navya nair words about meghna
Navya nair words about meghna

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES