Latest News

ഗിഫ്റ്റ അത്ര ഇഷ്ടപ്പെട്ടില്ല; മാത്രമല്ല ഗിഫ്റ്റ് കൊറിയർ ആയി അയയ്ക്കൂ; സഹോദരനോട് തുറന്ന് പറഞ്ഞ് നടി നവ്യ നായർ

Malayalilife
ഗിഫ്റ്റ അത്ര ഇഷ്ടപ്പെട്ടില്ല; മാത്രമല്ല ഗിഫ്റ്റ്  കൊറിയർ ആയി അയയ്ക്കൂ; സഹോദരനോട് തുറന്ന് പറഞ്ഞ് നടി  നവ്യ  നായർ

ലയാളി പ്രേക്ഷകർക്ക് നന്ദനത്തിലെ ബാലാമണിയെ അത്ര  പെട്ടന്ന് ഒന്നും തന്നെ മറക്കാനാകില്ല. പ്രേക്ഷകരുടെ ഇഷ്ട നായികമാരില്‍ ഒരാള് കൂടിയാണ് നടി നവ്യ നായർ. നന്ദനം എന്ന ചിത്രത്തിന് പിന്നാലെയായിരുന്നു താരം മോളിവുഡിലെ മുൻ നിര നായികമാരിൽ ഒരാളായി മാറിയിരുന്നത്. അതിന് പിന്നാലെ  സൂപ്പര്‍ താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം ചിത്രങ്ങളില്‍ നടി തിളങ്ങുകയും ചെയ്‌തു. എന്നാൽ ഇപ്പോൾ സോഷ്യൽ  മീഡിയയിലൂടെ രക്ഷാബന്ധൻ ദിനത്തിൽ നടി നവ്യ നായർ പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റും അതിന് അനിയൻ നൽകിയ മറുപടിയുമാണ് വൈറലായി മാറുന്നത്.

സഹോദരന് ഒപ്പമുള്ള ചിത്രം പങ്കുവച്ച് കൊണ്ട് ‘രക്ഷാബന്ധൻ ദിനത്തിൽ ഞാനും അനിയനും. രാഖി ഇല്ലാത്തതിനാൽ നോ രക്ഷ എന്ന് ബ്രദർ അറിയിച്ചതിനാൽ ഈ പിക് രാഖി ആയി സ്വീകരിച്ചു എന്റെ റിട്ടേൺ ഗിഫ്റ്റ് പ്രതീക്ഷിക്കുന്നു. ഹായ് എന്തു നല്ല ആചാരങ്ങൾ‌.’ എന്നാണ്  നവ്യ കുറിച്ചിരിക്കുന്നത്‌. എന്നാൽ ഇതിന് സഹോദരൻ രാഹുലിന്റെ മറുപടി അധികം വൈകാതെ തന്നെ എത്തുകയും ചെയ്‌തു. 
 ‘അടിപൊളി. ലവ് യൂ ചേച്ചി; ദയവായി ഈ സമ്മാനം സ്വീകരിക്കുക, സമ്മാനം തുറന്നുനോക്കി ഇഷ്ടപ്പെട്ടെങ്കിൽ അറിയിക്കുമല്ലോ?’‌, ഗിഫ്റ്റ് ഇമോജി പങ്കുവച്ചുകൊണ്ടായിരുന്നു രാഹുലിന്റെ ചോദ്യം. 
 എന്നാൽ ആ കമന്റിനും നവ്യ മറുപടി നൽകി. ഗിഫ്റ്റ അത്ര ഇഷ്ടപ്പെട്ടില്ലെന്നും അത് തുറക്കാൻ കഴിയുന്നില്ലെന്നുമായിരുന്നു നടിയുടെ കമന്റ്. മാത്രമല്ല ഗിഫ്റ്റ് കൊറിയർ ആയി അയയ്ക്കൂ എന്നും ആണ് നവ്യ അനിയനോട് പറഞ്ഞിരിക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോൾ താരം വീണ്ടും സിനിമയിൽ അഭിനയിക്കാനായി എത്തിയിരിക്കുന്നത്. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീ എന്ന ചിത്ത്രിയാണ് നവ്യയുടെ രണ്ടാം വരവ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. താരം തന്റെ ലോക്ക് ഡൗൺ വിശേഷങ്ങളുമായി നേരത്തെ തന്നെ  എത്തുകയും ചെയ്തിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Navya Nair (@navyanair143) on

 

Navya nair and her brother in raksha badhan day

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES