Latest News

മമ്മൂട്ടിയുടെ ആ ക്ലാസിക്ക് ചിത്രം വിദ്യാര്‍ത്ഥികള്‍ക്കുളള പാഠപുസ്തകം; പിറന്നാൾ ദിനത്തിൽ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ് നെടുമുടി വേണു

Malayalilife
മമ്മൂട്ടിയുടെ ആ ക്ലാസിക്ക് ചിത്രം വിദ്യാര്‍ത്ഥികള്‍ക്കുളള പാഠപുസ്തകം;  പിറന്നാൾ ദിനത്തിൽ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ്  നെടുമുടി വേണു

ടൻ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ 69ാം പിറന്നാള്‍ ആഘോഷമാക്കുകയാണ് സോഷ്യൽ മീഡിയ.  നിരവധി പേരാണ് ആണ് സൂപ്പര്‍ താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് എത്തുന്നത്. മമ്മൂക്ക നാല് പതിറ്റാണ്ടിലധികമായി മലയാളികളുടെ പ്രിയതാരമായി മുന്നേറികൊണ്ടിരിക്കുകയാണ്. എന്നാൽ ഇപ്പോൾ നടനെ കുറിച്ച് സുഹൃത്തും നടനുമായ നെടുമുടി വേണു പറഞ്ഞ കാര്യങ്ങള്‍ ആണ്  സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. നെടുമുടി വേണു ഇപ്പോൾ എത്തുന്നത് മമ്മൂട്ടി മനോഹരമാക്കിയ യവനിക എന്ന ചിത്രത്തെ കുറിച്ച് തുറന്നുപറഞ്ഞുകൊണ്ടാണ്.

അന്നത്തെ കാലത്ത് ഏറെ പുതുമകള്‍ നിറഞ്ഞ ചിത്രം കൂടിയായിരുന്നു അത്. തന്റെ കരിയറില്‍ ഉളളറിഞ്ഞ് ചെയ്ത കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു യവനികയിലേത് എന്നും നെടുമുടി വേണു പറയുന്നു. നടന്റെ വാക്കുകളിലേക്ക്; യവനികയില്‍ അഭിനയിക്കുമ്പോള്‍ നടനെന്ന നിലയിലും വ്യക്തിയെന്ന നിലയിലും ഞാനെന്റെ നാടകാനുഭങ്ങളാണ് ഓര്‍മ്മിച്ചത്.

കേരളത്തിലെ നാടക പ്രവര്‍ത്തകരുടെ ജീവിതങ്ങളിലൂടെ എന്റെ മനസ്സ് കടന്നുപോയി. നാടകവുമായി ബന്ധപ്പെട്ട് സര്‍വ്വമേഖലകളിലും പ്രവര്‍ത്തിക്കുന്നവര്‍ നേരിടേണ്ടി വരുന്ന കഷ്ടപ്പാടുകള്‍. നാടക നടികളോടുളള സമൂഹത്തിന്റെ സമീപനം. അങ്ങനെ പല ചിന്തകളും എന്നെ അലട്ടി. അതൊന്നും ചിന്തിക്കാതെ ആ കഥാപാത്രമായി എനിക്ക് മാറാന്‍ കഴിയില്ലായിരുന്നു.

കാരണം ഞാന്‍ ചവിട്ടിനിന്ന മണ്ണും നാടകത്തിന്റെതായിരുന്നല്ലോ. അങ്ങേയറ്റം പുതുമകള്‍ നിറഞ്ഞ ചിത്രമായിരുന്നു യവനിക. ഗോപിചേട്ടന്‌റെ തബലിസ്റ്റ് അയ്യപ്പനും മമ്മൂട്ടിയുടെ പോലീസ് ഓഫീസറും ഉള്‍പ്പെടെയുളള എല്ലാ കഥാപാത്രങ്ങളും അതിഗംഭീരമായി അഭിനയിച്ചു. അന്നും ഇന്നും എന്നും ഒരു കാലപ്പഴക്കവും അനുഭവപ്പെടാതെ കാണാന്‍ കഴിയുന്ന സിനിമയാണ് യവനിക.


 

Nedumudi venu words about mammooty

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES