മോഹന്‍ലാല്‍- ജീത്തു ജോസഫ് ചിത്രം ' നേര്' തിയേറ്ററില്‍ പ്രേക്ഷകരുടെ മികച്ച പ്രതികരണം ലഭിച്ച് മുന്നേറുകയാണ്.. ലൂസിഫറിന് ശേഷം മോഹന്‍ലാലിന് തിയേറ്ററുകളില്‍ മികച്ച അഭിപ്രായം ലഭിച്ച സിനിമ ഇറങ്ങിയിരുന്നില്ല.
ചിത്രം റിലീസ് ചെയ്ത ആദ്യ ദിനം സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഒരു റിവ്യൂ ഉണ്ടായിരുന്നു. കണ്ണിന് കാഴ്ചയില്ലാത്ത വിഷ്ണു എന്ന ഒരു പയ്യന്‍ സിനിമ കണ്ടിട്ട് അഭിപ്രായം പറയുന്നത്. അതില്‍ വിഷ്ണുവിന് മോഹന്‍ലാലിനെ നേരില്‍ കാണണമെന്ന് ആഗ്രഹവും പറഞ്ഞിരുന്നു.
ആ ആഗ്രഹം ഇപ്പോള്‍ നടന്നിരിക്കുകയാണ്. നേര് എന്ന സിനിമയുടെ വിജയാഘോഷത്തില്‍ മുഖ്യാതിഥിയായി എത്തിയത് വിഷ്ണു ആയിരുന്നു. മോഹന്‍ലാലിനും ജീത്തുവിനും മറ്റു സഹതാരങ്ങള്‍ക്ക് ഒപ്പം കേക്ക് മുറിക്കുകയും ചെയ്തു. വിഷ്ണുവിന്റെ കൈപിടിച്ച് കേക്ക് മോഹന്‍ലാല്‍ മുറിക്കുകയും അദ്ദേഹം ഒരു പീസ് വിഷ്ണുവിന് കൊടുക്കുകയും തിരിച്ചു വിഷ്ണുവിന്റെ കൈയില്‍ നിന്ന് ഒരു പീസ് കേക്ക് മോഹന്‍ലാല്‍ വാങ്ങി കഴിക്കുകയും ചെയ്തു. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്
സംവിധായകന്‍ ജീത്തു ജോസഫടക്കമുള്ളവര്‍ വിജയ ആഘോഷ ചടങ്ങില്‍ പങ്കെടുത്തിരുന്നു. വക്കീല്‍ വേഷത്തിലാണ് മോഹന്‍ലാല്‍ ചിത്രത്തിലുള്ളത്. ആത്മവിശ്വാസം തീരെയില്ലാത്ത ഒരു കഥാപാത്രമായി തുടക്കത്തില്‍ എത്തുന്ന മോഹന്‍ലാല്‍ പിന്നീട് വിജയ നായകനായി മാറുന്നതാണ് നേരില്‍ കാണാനാകുന്നത്. നടന്‍ മോഹന്‍ലാലിന്റെ വമ്പന്‍ ഒരു തിരിച്ചുവരവാണ് നേര് എന്നാണ് മിക്കവരുടെയും അഭിപ്രായം. ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം. ഛായാഗ്രാഹണം സതീഷ് കുറുപ്പാണ്. സംഗീതം വിഷ്ണു ശ്യാമാണ്.