ബോളിവുഡിലെ പ്രശസ്ത താരങ്ങളാണ് ജോണ്‍ എബ്രഹാമും, അര്‍ജുന്‍ കപൂറും. ഇരുവരും ഒരുമിച്ച് എത്തുന്ന ചിത്രമാണ് ഏക് വില്ലന്‍ റിട്ടേണ്‍സ്. മോഹിത് സൂരി ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ദിഷ പട്ടാണിയും താര സുതാരിയയുമാണ് നായികമാര്‍.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുന്‍പുതന്നെ പുറത്തിറങ്ങിയിരുന്നു. ഒരു ആക്ഷന്‍ ചിത്രം ആയിരിക്കും ഇത് എന്നാണ് ആരാധകര്‍ കരുതുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ഇറങ്ങിയതിനു പിന്നാലെ ട്രെയിലര്‍ വൈറല്‍ ആവുകയും ചെയ്തു.
ടി സീരീസും ബാലാജി മോഷന്‍ പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജൂലൈ 29ന് ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് സൂചന. ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് വികാസ് ശിവരാമന്‍ ആണ്. അത്യന്തം ആകാംക്ഷ ഭരിതമായ രംഗങ്ങളാണ് ട്രെയിലറില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
ഇതിനുമുമ്പ് ഏക്ക് വില്ലന്‍ എന്ന് പേരുള്ള ഒരു ചിത്രം ബോളിവുഡില്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് സിദ്ധാര്‍ത്ഥ മല്‍ഹോത്ര, ശ്രദ്ധ കപൂര്‍ എന്നിവരാണ്.