കൊച്ചിയില്‍ താമസമാക്കിയവരാണ് മിക്ക താരകുടുംബങ്ങളും. അവരില്‍ മിക്കവരും പരസ്പരം സമയം കിട്ടുമ്പോഴെക്കെ ഒത്തുകൂടാറുണ്ട്. ഇവ പലപ്പോഴും സോഷ്യല്‍മീഡിയ വഴി താരങ്ങള്‍ ആരാധകരുമായി പങ്ക് വക്കാറുമുണ്ട്. പൃഥിയും കുടുംബവും മോഹന്‍ലാലും സുചിത്രക്കുമൊപ്പം ഇങ്ങനെ ഭക്ഷണവും സംഗീതവുമൊക്കെയായി ഒത്തുകൂടുന്നവരാണ്. ഇത്തരത്തില്‍ ഒരു ഒത്തുകൂടല്‍ കഴിഞ്ഞദിവസവും ഉണ്ടായി.
കഴിഞ്ഞ മാസം ആദ്യം കൊച്ചി കുണ്ടന്നൂരില്‍ മോഹന്‍ലാല്‍ സ്വന്തമാക്കിയ പുതിയ ലക്ഷ്വറി ഫ്‌ളാറ്റ്ിലാണ് താരകുടുംബങ്ങള്‍ ഒത്തുചേര്‍ന്നത്. വെള്ളിയാഴ്ച്ച ജനഗണമന എന്ന ചിത്രത്തിന്റെ സക്‌സസ് പാര്‍ട്ടിയില്‍ നിന്നുമാണ് പൃഥ്വി മോഹന്‍ലാലിന്റെ വീട്ടിലേക്കെത്തിയത്. മോഹന്‍ലാലുമായുള്ള മീറ്റിംഗിനെ കുറിച്ച് ജനഗണമനയുടെ സക്‌സസ് പാര്‍ട്ടി വേദിയില്‍ വച്ച് പൃഥ്വി പറഞ്ഞിരുന്നു.
ആ ഒത്തുചേരലിന്റെ ചിത്രങ്ങള്‍ സുപ്രിയയും പൃഥിയും സോഷ്യല്‍മീഡിയ വഴി പങ്ക് വച്ചിട്ടുണ്ട്.മോഹന്‍ലാലിന്റെ ഫ്‌ളാറ്റിന്റെ എന്‍ട്രന്‍സില്‍ സ്ഥാപിച്ച ലാംബ്രട്ട സ്‌കൂട്ടറില്‍ കയറി പോസ് ചെയ്താണ് പൃഥ്വിയും സുപ്രിയയും മടങ്ങിയത്.രാജാവിന്റെ മകന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ എന്ന നമ്പറാണ് ഈ സ്‌കൂട്ടറിനു നല്‍കിയിരിക്കുന്നത്. ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ഉപയോഗിച്ച സ്‌കൂട്ടറാണിത്.
9000 സ്‌ക്വയര്‍ ഫീറ്റ് വിസ്താരമുള്ള മോഹന്‍ലാലിന്റെ ഡ്യൂപ്ലക്‌സ് ഫ്‌ളാറ്റ് 16-ാം നിലയിലാണ് സ്ഥിതി ചെയ്യുന്നത്.ലൂസിഫര്‍ എന്ന ചിത്രത്തില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചതുമുതല്‍ ഇങ്ങോട്ട് അടുത്ത സലൂസിഫര്‍ എന്ന ചിത്രത്തില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചതുമുതല്‍ ഇങ്ങോട്ട് അടുത്ത സൌഹൃദമാണ് മോഹന്‍ലാല്‍-പൃഥ്വി കുടുംബങ്ങള്‍ തമ്മിലുള്ളത്. പുതിയ ചിത്രത്തെ കുറിച്ച് മോഹന്‍ലാലുമായി ചര്‍ച്ച ചെയ്യാനായിരുന്നു പൃഥ്വിയുടെ ഇന്നലത്തെ സന്ദര്‍ശനം.