Latest News

എന്റെ സ്വപ്‌നങ്ങളുടെ പൂര്‍ത്തീകരണത്തിന്റെ തുടക്കമായിട്ടാണിതിനെ കാണുന്നത്; വെളിപ്പെടുത്തലുമായി പ്രിയ വാര്യർ

Malayalilife
എന്റെ സ്വപ്‌നങ്ങളുടെ പൂര്‍ത്തീകരണത്തിന്റെ തുടക്കമായിട്ടാണിതിനെ കാണുന്നത്; വെളിപ്പെടുത്തലുമായി പ്രിയ വാര്യർ

രൊറ്റ പാട്ടിലൂടെ ലോകം മുഴുവന്‍ തരംഗം സൃഷ്‌ടിച്ച മലയാളത്തിന്റെ പ്രിയ താരമാണ്  പ്രിയ വാര്യർ. ഒമര്‍ ലുലുവിന്റെ സംവിധാനം നിർവഹിച്ച  ഒരു അഡാറ് ലവ് എന്ന ചിത്രത്തില്‍ വളരെ ചെറിയൊരു വേഷം ചെയ്യാനെത്തിയ പ്രിയ ഇന്ന് ബോളിവുഡിലടക്കം  ശ്രദ്ധേയയായ മാറിയിരിക്കുകയാണ്.  എന്നാൽ ഇന്ന് പ്രിയയ്ക്ക് ജന്മദിനം കൂടിയാണ്. ഇന്ന് പ്രിയയ്ക്ക് 21-ാം ജന്മമദിനമാണ്. എന്നാൽ ഈ ദിനത്തിൽ ആരാധകർ കാത്തിരുന്ന ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം  നൽകുകയാണ്  താരം. തനിക്ക്  പ്രണയമുണ്ടോ എന്നതിനും സിനിമയിലെത്തിയതിനെ കുറിച്ചുമൊക്കെ നടി കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തിയിരിക്കുന്നത്.

തൃശൂര്‍ പൂങ്കുന്നത്ത് ആണ് പ്രിയയുടെ സ്വദേശം. വലിയ സന്തോഷത്തിലാണ് ഇപ്പോൾ അച്ഛനും അമ്മയും അനിയനും മുത്തച്ഛനും മുത്തശ്ശിയുമെല്ലാം.  നേരത്തെ തന്നെ നടിയാകണമെന്നാണ് എന്റെ ആഗ്രഹമെന്ന് പറഞ്ഞിരുന്നു. എന്നാൽ അവർക്ക്   അപ്പോൾ  എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല. കൂടാതെ മാത്രമല്ല രക്ഷാകർത്തകൾ മോഡലിംഗിലും അഭിനയത്തിലും പാട്ടിലുമെല്ലാം നല്ല  പിന്തുണ നൽകുന്നുമുണ്ട്. ഇന്നത്തെ കാലത്ത്  അര്‍ഹമായ പ്രാതിനിധ്യം സിനിമയില്‍ നായികമാര്‍ക്കും കിട്ടുന്നുണ്ടെന്നാണ് തോന്നുന്നത്.  തങ്ങളുടെ കഴിവുകള്‍ തീര്‍ച്ചയായും കഠിനാദ്ധ്വാനത്തിലൂടെ നായികമാര്‍ക്കും തെളിയിക്കാന്‍ കഴിയും. ഇക്കാര്യത്തില്‍ എനിക്ക് നല്ല ആത്മവിശ്വാസമുണ്ട്. പുരുഷന്‍, സ്ത്രീ, എന്നുള്ള വിവേചനം ആവശ്യമില്ലെന്നാണ് എനിക്ക് തോന്നുന്നത് എന്നും താരം പറയുന്നു.

 ഇപ്പോള്‍ ഓര്‍മ്മ വരുന്നത് പൗലോ കൊയ്‌ലോയുടെ ആല്‍കെമിസ്റ്റ് എന്ന നോവലാണ്. നമുക്ക് ഒരു സ്വപ്‌നമുണ്ടെങ്കില്‍ അതിന്റെ പൂര്‍ത്തികരണത്തിന് വേണ്ടി ആത്മാര്‍ഥമായി പരിശ്രമിച്ചാല്‍ എന്നെങ്കിലും അത് സാക്ഷാത്കരിക്കപ്പെടും. എന്നാൽ ഈ വരി  എന്റെ സ്വപ്‌നങ്ങളുടെ പൂര്‍ത്തീകരണത്തിന്റെ തുടക്കമായിട്ടാണിതിനെ കാണുന്നത്. കഠിനാദ്ധ്വാനത്തിലൂടെ ലക്ഷ്യപ്രാപ്തി കൈവരിക്കാനാകുമെന്ന് ഉറച്ച് വിശ്വസിക്കുന്നു. അതിന് എല്ലാവരുടെയും പിന്തുണയും ആശംസകളും പ്രാര്‍ഥനകളും ഉണ്ടാകണം. എന്നും പ്രിയ പറയുന്നു. 

Read more topics: # Priya warrier words about dreams
Priya warrier words about dreams

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES