Latest News

കലാഭവന്‍ മണിയുടെ അനുജന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ വിഷം കഴിച്ച് അവശനിലയില്‍; ആത്മഹത്യ ശ്രമം സംഗീത നാടക അക്കാദമി അവസരം നിഷേധിച്ചതില്‍; താരത്തിന്റെ അവസ്ഥ ഇങ്ങനെ

Malayalilife
കലാഭവന്‍ മണിയുടെ അനുജന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ വിഷം കഴിച്ച് അവശനിലയില്‍; ആത്മഹത്യ ശ്രമം സംഗീത നാടക അക്കാദമി അവസരം നിഷേധിച്ചതില്‍; താരത്തിന്റെ അവസ്ഥ ഇങ്ങനെ

ലാഭവന്‍ മണി എന്ന മഹാനടന്റെ അനുജനായി മാത്രമല്ല മികച്ചൊരു നര്‍ത്തകനുമായി മലയാളികള്‍ക്ക് സുപരിചിതനാണ് ആര്‍എല്‍വി രാമകൃഷ്ണന്‍. ദിവസങ്ങള്‍ക്ക് മുമ്പാണ് ഓണ്‍ലൈന്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ സംഗീത നാടക അക്കാദമി അവസരം നിഷേധിച്ചെന്നാരോപിച്ച് രാമകൃഷ്ണന്‍ കഴിഞ്ഞ ദിവസം അക്കാദമിക്കു മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. ഈ വിവാദങ്ങള്‍ക്ക് പിന്നാലെ മനംനൊന്ത് രാമകൃഷ്ണന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്ന വാര്‍ത്തയാണ് എത്തുന്നത്.

ഉറക്കഗുളികകള്‍ കഴിച്ചാണ് ആത്മത്യാ ശ്രമം. ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാമകൃഷ്ണന്റ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമിയുടെ ഓണ്‍ലൈന്‍ നൃത്തോത്സവം പരിപാടിയില്‍ മോഹിനിയാട്ടം അവതരിപ്പിക്കാന്‍ അവസരം നിഷേധിച്ചതായി രാമകൃഷ്ണന്‍ പരാതിപ്പെട്ടിരുന്നു. സംഗീത നാടക അക്കാദമി സെക്രട്ടറി രാധാകൃഷ്ണന്‍ നായര്‍ തനിക്ക് അവസരം നിഷേധിച്ചതായി ആര്‍എല്‍വി രാമകൃഷ്ണന്‍ ഫേസ്ബുക്കിലൂടെയായിരുന്നു വെളിപ്പെടുത്തിയത്. 

രാമകൃഷ്ണന് നൃത്തം അവതരിപ്പിക്കാന്‍ അവസരം തരികയാണെങ്കില്‍ ധാരാളം വിമര്‍ശനങ്ങള്‍ ഉണ്ടാകും. ഞങ്ങള്‍ അന്തി വരെ വെള്ളം കോരിയിട്ട് അവസാനം കുടം ഉടയ്ക്കണ്ടല്ലോ. അവസരം തരികയാണെങ്കില്‍ സംഗീത നാടക അക്കാദമിയുടെ ഇമേജ് നഷ്ടപ്പെടും'; എന്നിങ്ങനെയാണ് അക്കാദമി സെക്രട്ടറി രാധാകൃഷ്ണന്‍ നായര്‍ തന്നോട് പറഞ്ഞതെന്നായിരുന്നു ആര്‍എല്‍വി രാമകൃഷ്ണന്റെ വെളിപ്പെടുത്തല്‍. തന്നെപ്പോലെ പട്ടികജാതി വിഭാ?ഗത്തില്‍ പെട്ട ഒരാള്‍ക്ക് അവസരം നല്‍കില്ല എന്ന ധാര്‍ഷ്ട്യമാണ് അദ്ദേഹത്തെക്കൊണ്ട് ഇത്തരമൊരു പ്രവര്‍ത്തി ചെയ്യിച്ചതെന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കുത്തിയിരിപ്പ് സമരവും രാമകൃഷ്ണന്‍ നടത്തിയത്. ജാതി അധിക്ഷേപമെന്ന് ആരോപിച്ച് വിവിധ സംഘടനകളും അക്കാദമിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.

R L V Ramakrishnan made an attempt to suicide

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES