ഇനി സ്റ്റേജുകളില്‍ പുഷ്പയിലെ സാമി സാമി പാട്ടിന് ഇനി ചുവട് വയ്ക്കില്ലെന്ന് നടി രശ്മിക മന്ദാന. കുറെയേറെ തവണ സാമി സാമിയ്ക്ക് നൃത്തം ചെയ്തുകഴിഞ്ഞെന്നും പ്രായമാകുമ്പോള്‍ നടുവേദന വരുമെന്നും നടി പറയുന്നു.ട്വിറ്ററില്‍ ആസ്‌ക് മി എനിതിങ് എന്ന സെക്ഷനില്‍ ആരാധകന്റെ ചോദ്യത്തോടായിരുന്നു മറുപടി.തനിയ്ക്ക് രശ്മികയ്ക്കൊപ്പം 'സാമി സാമി' എന്ന ഗാനത്തിന് നൃത്തം ചെയ്യണമെന്നായിരുന്നു ആരാധകന്റെ ആവശ്യം.
ഒരുപാട് തവണ 'സാമി സാമി' നൃത്തം ചെയ്തുകഴിഞ്ഞു. കുറച്ചുകൂടി പ്രായമാവുമ്പോള്‍ പുറംവേദന വരുമെന്നാണ് തോന്നുന്നത്. നിങ്ങള്‍ എന്തിനാണ് എന്നോട് ഇങ്ങനെ ചെയ്യുന്നത്,?? അതിന് പകരം
എനിക്കുവേണ്ടി നിങ്ങള്‍ക്ക് ഈ ഗാനത്തിന് എന്തുകൊണ്ട് ചുവടുവെച്ചുകൂടാ?' എന്നായിരുന്നു രശ്മിക ആരാധകന് നല്‍കിയ മറുപടി
കഴിഞ്ഞ വര്‍ഷം ഏറെ ജനശ്രദ്ധ നേടിയ ചിത്രമാണ് അല്ലു അര്‍ജുന്‍ നായകനായ 'പുഷ്പ ദ റൈസ്'. ചിത്രത്തിനൊപ്പം അതിലെ ഗാനങ്ങളും വന്‍ ഹിറ്റായിരുന്നു. താരം ഏത് പൊതുവേദിയില്‍ പോയാലും ആ ചുവടുകള്‍ വച്ചിരുന്നു.
550 മില്യണ്‍ വ്യൂസ് ആണ് യൂട്യൂബില്‍ മാത്രം സാമി സാമി പാട്ടിനുള്ളത്. 2021 ഡിസംബറില്‍ പുഷ്പയുടെ റിലീസിന് ശേഷം നിരവധി വേദികളില്‍ രശ്മിക തന്നെ പാട്ടിന് ചുവടുകള്‍ വെച്ചിരുന്നു. മലയാളം സിനിമകള്‍ ഇഷ്ടമാണോ, എന്നാണ് അഭിനയിക്കുക എന്ന ആരാധകന്റെ ചോദ്യത്തിന് മലയാളം സിനിമകള്‍ അത്രയ്ക്കും ഇഷ്ടമാണെന്നായിരുന്നു താരത്തിന്റെ മറുപടി.