നടി മഹാലക്ഷ്മിയും ഭര്‍ത്താവ് രവീന്ദര്‍ ചന്ദ്രശേഖരനും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയവരാണ്. വിവാഹം കഴിഞ്ഞ അന്ന് മുതല്‍ പലതരത്തിലുളള ട്രോളുകള്‍ക്കും സൈബര്‍ ആക്രമണങ്ങള്‍ക്കും ഇവര്‍ ഇരയായിട്ടുണ്ട്. മഹാലക്ഷ്മിയുടെ ജന്മദിനം കഴിഞ്ഞ ദിവസമായിരുന്നു. അര്‍ദ്ധരാത്രിയില്‍ ഉറങ്ങിക്കിടന്ന മഹാലക്ഷ്മിയെ വിളിച്ചുണര്‍ത്തി സര്‍പ്രൈസ് കൊടുക്കാന്‍ രവീന്ദര്‍ മറന്നില്ല.
ആ ചിത്രം മഹാലക്ഷ്മി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. രുചികരമായ ഐസ്‌ക്രീം കേക്ക് ആയിരുന്നു മഹാലക്ഷ്മിക്ക് രവീന്ദര്‍ പിറന്നാള്‍ സമ്മാനമായി നല്‍കിയത്. 'അമ്മു' എന്ന് സ്നേഹത്തോടെ വിളിക്കുന്ന രവീന്ദറിനെ ഭര്‍ത്താവായി കിട്ടാനും വേണ്ടി താന്‍ ഭാഗ്യവതിയാണ് എന്ന് മഹാലക്ഷ്മി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
അമ്മയും സഹോദരനും മറ്റൊരു സര്‍പ്രൈസ് കൂടി കരുതിവച്ചിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തികള്‍ക്കായുള്ള സ്ഥലത്തു പോയി അവര്‍ക്ക് ഭക്ഷണം നല്‍കാന്‍ അവര്‍ മഹാലക്ഷ്മിയെ കൂട്ടിക്കൊണ്ടു പോയിരുന്നു. എല്ലാത്തിനും പുറമേ മഹാലക്ഷ്മിക്ക് സ്വന്തം മകന്റെ വകയായി മറ്റൊരു പിറന്നാള്‍ കേക്ക് കൂടി സമ്മാനമായി എത്തിച്ചേര്‍ന്നു. മകനെ തന്റെ ലോകം എന്ന് മഹാലക്ഷ്മി വിളിക്കുന്നു. ഇത്രയും നല്ല മനുഷ്യര്‍ ചുറ്റുമുള്ളതില്‍ താന്‍ അനുഗ്രഹപ്പെട്ടിരിക്കുന്നു എന്നും മഹാലക്ഷ്മി പറയുന്നു.