Latest News

ഇന്‍സര്‍ട്ട് ചെയ്യാന്‍ സമ്മതിച്ചില്ലെങ്കിലും കുഴപ്പമില്ല എനിക്ക് ബാക്കിയെങ്കിലും ചെയ്യാന്‍ കിട്ടുമോ; കുറിപ്പ് പങ്കുവച്ച് രേവതി സമ്പത്ത്

Malayalilife
ഇന്‍സര്‍ട്ട് ചെയ്യാന്‍ സമ്മതിച്ചില്ലെങ്കിലും കുഴപ്പമില്ല എനിക്ക് ബാക്കിയെങ്കിലും ചെയ്യാന്‍ കിട്ടുമോ; കുറിപ്പ് പങ്കുവച്ച് രേവതി സമ്പത്ത്

ടി ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട്  താരങ്ങള്‍ കൂറ് മാറിയ പശ്ചാത്തലത്തിൽ നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.  അവസാനമായി കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷികളായ സിദ്ദിഖും ഭാമയുമാണ്. എന്നാൽ ഇപ്പോൾ ഈ വിഷയവുമായി ബന്ധപ്പെട്ട്  പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടി രേവതി സമ്പത്ത്.

 രേവതിയുടെ കുറിപ്പിലൂടെ...

'ഇന്‍സര്‍ട്ട് ചെയ്യാന്‍ സമ്മതിച്ചില്ലെങ്കിലും കുഴപ്പമില്ല,ബാക്കിയെങ്കിലും ചെയ്യാന്‍ കിട്ടുമോ' എന്ന് എന്നോട് ചോദിക്കുകയും മോശമായി പെരുമാറുകയും ചെയ്ത നടന്‍ സിദ്ദിഖിന്റെ കൂറുമാറ്റം അത്ഭുതപ്പെടുത്തുന്നില്ല. ഒരേ തോണിയിലെ യാത്രക്കാര്‍ക്ക് പരസ്പരം കൈ കൊടുക്കാതെ മുന്നോട്ട് പോകാനാകുന്നത് എങ്ങനെയാണ് !!

ഭാമയും ബിന്ദു പണിക്കരും ഇതൊരു ഒറ്റയാള്‍ പോരാട്ടമാണെന്നാണോ ഇതുവരെ കരുതിയത് എന്നറിയില്ല. നിങ്ങളും ഞാനും ഓരോ സ്ത്രീകളും അടങ്ങുന്ന സമൂഹത്തിന്‍്റെ നീതിക്കായുള്ള പോരാട്ടം കൂടിയാണ് ഈ പോരാട്ടം. പൊരുതുന്ന ആ നടിയെ മാത്രം ഒറ്റയ്ക്കാക്കി സ്വന്തം കാര്യം നോക്കി തിരികെ വരാന്‍ നിങ്ങള്‍ക്ക് എങ്ങനെയാണ് സാധിക്കുന്നത്.

ഈ പ്രവര്‍ത്തികൊണ്ട് ചരിത്രത്തിലെ ഒറ്റുകാരുടെ കൂട്ടത്തില്‍ നിങ്ങള്‍ അടയാളപ്പെടും.
സിദ്ദിഖ്, ബിന്ദു പണിക്കര്‍, ഇടവേള ബാബു, ഭാമ - ലജ്ജയില്ലേ !

#അവള്‍ക്കൊപ്പം

Revathy sambath facebook post goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES