ആനന്ദം എന്ന ചിത്രത്തിലൂടെ മലയാള സിനിമ പ്രേമികളുടെ ഹൃദയം കീഴടക്കിയ താരമാണ് നടൻ റോഷൻമാത്യു. അടുത്തിടെയായിരുന്നു റോഷന്റെ എറ്റവും പുതിയ ചിത്രമായ സീ യൂ സൂണ്‍ പുറത്തിറങ്ങിയത്. മഹേഷ് നാരായണന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ ഫഹദ് ഫാസില്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവരാണ് റോഷനൊപ്പം മറ്റ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്. എന്നാൽ ഇപ്പോൾ ഒരു മാധ്യമത്തിന് ചിത്രത്തിൻറെ ഭാഗമായി നൽകിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ചെന്ന ആരോപണവുമായി താരം രംഗത്ത് എത്തിയിരിക്കുകയാണ്.
റോഷന്റെ കുറിപ്പിലൂടെ
1. 'മൂന്നാമത്തെ ആൾ ദർശന ആണെന്ന് പറഞ്ഞപ്പോൾ തന്നെ 'C U Soon' ചെയ്യും എന്ന് ഉറപ്പിച്ചു' എന്ന് ഒരിക്കലും റോഷൻ പറഞ്ഞിട്ടില്ല.
2. 'റോഷനും മഹേഷ് നാരായണനും അടുത്ത് നിൽക്കുമ്പോൾ കരയാൻ പാടുപെട്ടു' എന്ന് ദർശന പറഞ്ഞിട്ടില്ല.
3. ‘ഓൾ താങ്ക്സ് ടു ഫാഫദ്' എന്ന് റോഷൻ പറഞ്ഞിട്ടില്ല. ഈ സിനിമയ്ക്കുള്ള ക്റെഡിറ്റ് മുഴുവൻ ടീമിനുള്ളതാണ്
4. 'എന്റെ ഗ്രാഫ് നോക്കു' എന്ന വാക്കുകൾ റോഷൻ ഉപയോഗിച്ചിട്ടില്ല.
5. 'മോഹൻലാൽ സാറിനും തുടക്കം വില്ലനായിട്ടായിരുന്നു' എന്ന് ലേഖിക ****ലക്ഷ്മി പ്രേംകുമാർ**** പറഞ്ഞത് ദർശന പറഞ്ഞതായി പ്രിന്റ് ചെയ്തത് തെറ്റ് ആണ്
6. 'റോഷനാണ് തന്റെ പെർഫക്ട് കംഫർട്ട് സോൺ' എന്നോ 'കൊച്ചി ആണ് റോഷന് ബെസ്റ്റ്' എന്നോ' ദർശന പറഞ്ഞതായി ഫീച്ചറിൽ പറയുന്നത് തെറ്റാണ്. അങ്ങനെ ഒന്നും ദർശന പറഞ്ഞിട്ടില്ല.
7. 'താനൊരു ബോൺ ആർട്ടിസ്റ്റ് ആണെന്നും' 'മലയാള സിനിമയിലെ പ്രധാന നടി ആകുമെന്നും' 9 വർഷം മുന്നേ റോഷൻ ദർശനയോട് പറഞ്ഞതായി സൂചിപ്പിച്ചതും തെറ്റാണ്. ഞങ്ങൾ പരിചയപ്പെട്ടത് 8 വർഷം മുമ്പാണ്.