Latest News

മോഹന്‍ സുരഭി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'കാത്തിരിപ്പിനൊടുവില്‍ നാളെ റിലീസിന്

Malayalilife
 മോഹന്‍ സുരഭി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'കാത്തിരിപ്പിനൊടുവില്‍ നാളെ റിലീസിന്

ന്ദ്രന്‍സ് കേന്ദ്ര കഥാപാത്രമായി അഭിനയിച്ച സൂപ്പര്‍ ഹിറ്റ് ഹ്രസ്വ ചിത്രമായ 'വണ്‍ സെക്കന്റി'നു ശേഷം മോഹന്‍ സുരഭി ഒരുക്കുന്ന പുതിയ ചിത്രമാണ് 'കാത്തിരിപ്പിനൊടുവില്‍ '.

ബെന്നി പൊന്നാരം, ഷൈനി ഷാജി, അനന്ദു, മീനു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മോഹന്‍ സുരഭി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'കാത്തിരിപ്പിനൊടുവില്‍'എന്ന ഹ്രസ്വ ചിത്രം, ജനുവരി പതിമൂന്നിന് 
ശനിയാഴ്ച വൈകിട്ട് ആറ് മണിക്ക് സിനിമ ടീം യുട്യൂബ് ചാനലില്‍ റിലീസ് ചെയ്യുന്നു.
ബി എസ് ഫിലിംസിന്റെ ബാനറില്‍ പ്രീത ബെന്നി പൊന്നാരം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ബെന്നി ജോസഫ് നിര്‍വ്വഹിക്കുന്നു.
മ്യൂസിക്-വിജയന്‍ പൂഞ്ഞാര്‍,
ആര്‍ട്ട്-രാജീവ് കോവിലകം,
എഡിറ്റര്‍-സജി പ്രിസം,
മേക്കപ്പ്-അനന്ദു
കോസ്റ്റ്യൂംസ്-സുനില്‍ റഹ്മാന്‍, അസോസിയേറ്റ് ഡയറക്ടര്‍-സുരേഷ് ഇളമ്പല്‍,
സ്റ്റില്‍സ്-ഷാനി,
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സേതു അടൂര്‍.
അപൂര്‍വ്വമായ ഒരു പ്രണയത്തിന്റെ വശ്യ മനോഹരമായ യാത്രയാണ് മോഹന്‍ സുരഭി ഈ ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്

SHORT FILM KATHIRIPINODUVIL

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES