Latest News

ചികിത്സയിലിരിക്കുന്ന സാമന്തയെ കാണാന്‍ നാഗചൈതന്യ ആശുപത്രിയില്‍ എത്തിയോ? ചര്‍ച്ചയാക്കി സോഷ്യല്‍മീഡിയ

Malayalilife
ചികിത്സയിലിരിക്കുന്ന സാമന്തയെ കാണാന്‍ നാഗചൈതന്യ ആശുപത്രിയില്‍ എത്തിയോ? ചര്‍ച്ചയാക്കി സോഷ്യല്‍മീഡിയ

ദിവസങ്ങള്‍ക്കു മുന്‍പാണ് പ്രശസ്ത നടി സാമന്ത ചികിത്സയിലാണ് എന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് എത്തിയത്. ശരീരത്തിലെ പേശികളെ ദുര്‍ബലപ്പെടുത്തുന്ന മയോ സൈറ്റിസ് എന്ന രോഗം ബാധിച്ചതിനെ തുടര്‍ന്നായിരുന്നു താരം ചികിത്സയില്‍ ആയത്. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് തന്റെ രോഗവിവരം സാമന്ത ആരാധകരുമായി പങ്കുവെച്ചത്. രോഗം ഭേദമാകുവാന്‍ താന്‍ വിചാരിച്ചതിലും അധികം സമയം വേണ്ടിവരും എന്നും താരം സൂചിപ്പിച്ചിരുന്നു.

സോഷ്യല്‍ മീഡിയയിലൂടെയാണ് താരം തന്റെ രോഗ വിവരം ആരാധകരുമായി പങ്കുവച്ചത്. രോഗം ഭേദമാകാന്‍ താന്‍ വിചാരിച്ചതിലും അധികം സമയം വേണ്ടി വരും. അതുകൊണ്ടാണ് എല്ലാവരെയും അറിയിക്കുന്നത് എന്ന് താരം പോസ്റ്റില്‍ പറഞ്ഞിരുന്നു.

താരങ്ങളും ആരാധകരുമായി നിരവധി പേരാണ് സാമന്തയ്ക്ക് പിന്തുണയും പ്രാര്‍ത്ഥനകളുമായി രംഗത്തെത്തിയത്. മുന്‍ ഭര്‍ത്താവ് നാഗചൈതന്യയുടെ സഹോദരന്‍ അഖില്‍ അക്കിനേനിയും ഉടന്‍ സുഖം പ്രാപിക്കട്ടെ എന്നുള്ള കമന്റുമായി എത്തിയിരുന്നു. എന്നാല്‍ മറ്റൊരു വിശേഷം കൂടിയാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

സാമന്തയുടെ രോഗവിവരം അറിഞ്ഞ് പിണക്കങ്ങള്‍ എല്ലാം മറന്ന് നാഗചൈതന്യ താരത്തെ കാണാന്‍ ആശുപത്രിയില്‍ എത്തി എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. സൗത്ത് ഇന്ത്യന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇത് വ്യാജ വാര്‍ത്തകളാണെന്നും പ്രചാരണങ്ങളുണ്ട്.

സാമന്ത ആശുപത്രിയില്‍ അല്ല ഉള്ളത്. രോഗത്തില്‍ നിന്ന് പൂര്‍ണ്ണമായി സുഖം പ്രാപിക്കുന്നതിനാല്‍ അവരുടെ വീട്ടിലാണ് ഉള്ളത്. നാഗചൈതന്യ സാമന്തയെ സന്ദര്‍ശിച്ചിട്ടില്ല എന്നാണ് താരത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത് എന്നുള്ള റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്.

അതേസമയം, 'യശോദ' ആണ് സാമന്തയുടെതായി റിലീസ് ഒരുങ്ങുന്നത്. നവംബര്‍ 11ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ശ്രീദേവി മൂവീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശിവലെങ്ക കൃഷ്ണ പ്രസാദ് നിര്‍മ്മിച്ച ചിത്രം, ഹരിയും ഹരീഷും ചേര്‍ന്നാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. 

വരലക്ഷ്മി ശരത്കുമാര്‍, റാവു രമേഷ്, മുരളി ശര്‍മ്മ, സമ്പത്ത് രാജ്, ശത്രു, മധുരിമ, കല്‍പിക ഗണേഷ്, ദിവ്യ ശ്രീപാദ, പ്രിയങ്ക ശര്‍മ്മ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഉണ്ണി മുകുന്ദനാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Read more topics: # സാമന്ത
Samantha Gets Call from Naga Chaitanya After Myositis

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES