പുഷ്പയില്‍ നടി സാമന്ത ചെയ്ത ഐറ്റം ഡാന്‍സ് ഇപ്പോഴും സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. എന്നാല്‍ ഈ ഡാന്‍സിനായി നടി വാങ്ങിയത് റെക്കോഡ് പ്രതിഫലമാണ് എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.നടി ഒരു സിനിമയില്‍ മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കാന്‍ വാങ്ങുന്നതിനേക്കാള്‍ കൂടുതല്‍ തുകയാണ് ഐറ്റം സോങ്ങിനായി വാങ്ങിയത്.
ഐറ്റം ഡാന്‍സിന് സാമന്ത 5 കോടി രൂപ പ്രതിഫലം വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഒരു നടി മുഴുവന്‍ സിനിമയ്ക്ക് വാങ്ങുന്നതിനേക്കാള്‍ ഉയര്‍ന്ന തുകയാണ് ഇത്. ഇതോടെ ഐറ്റം നമ്പറിലൂടെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ താരസുന്ദരിയായി സാമന്ത മാറി. സിനിമാലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ ഐറ്റം ഡാന്‍സുമായിരുന്നു ഇത്. ഗാനം വൈറലായെങ്കിലും സാമന്ത വലിയ വിമര്‍ശനമാണ് ഏറ്റുവാങ്ങിയിരുന്നു.
ഐറ്റം ഡാന്‍സുകളിലെ പ്രതിഫലത്തിന്റെ കാര്യത്തില്‍ ബോളിവുഡ് താരസുന്ദരി സണ്ണി ലിയോണിയാണ് രണ്ടാമത്. മലയാളത്തില്‍ ഉള്‍പ്പെടെ ഐറ്റം നമ്പറുമായി സണ്ണി ലിയോണി എത്തിയിരുന്നു. മമ്മൂട്ടി ചിത്രം മധുരരാജയിലെ 'മോഹ മുന്തിരി' എന്ന് തുടങ്ങുന്ന ഗാനം വലിയ ഹിറ്റായി മാറുകയും ചെയ്തു. ബേബി ഡോള്‍, ലൈലാ ഓ ലൈല തുടങ്ങിയ ഐറ്റം നമ്പറുകള്‍ക്ക് സണ്ണി ലിയോണി 3 കോടി രൂപയാണ് പ്രതിഫലം വാങ്ങിയത്.
നടന്‍ നാഗചൈതന്യയുമായുള്ള വിവാഹ മോചനത്തിന് ശേഷം സാമന്ത ഗ്ലാമര്‍ വേഷങ്ങളിലേയ്ക്ക് വഴി മാറുന്നോ എന്ന വിമര്‍ശനവും ഉയരുന്നുണ്ട്.