Latest News

റഹ്മാന്‍ നായകന്‍ സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ സമാറ'; ട്രെയിലര്‍ പുറത്തിറങ്ങി; ;ചിത്രം ഓഗസ്റ്റ് നാലിന് തിയേറ്ററുകളില്‍

Malayalilife
 റഹ്മാന്‍ നായകന്‍ സയന്‍സ് ഫിക്ഷന്‍ ത്രില്ലര്‍ സമാറ'; ട്രെയിലര്‍ പുറത്തിറങ്ങി; ;ചിത്രം ഓഗസ്റ്റ് നാലിന് തിയേറ്ററുകളില്‍

ഹ്മാന്‍ നായകനായി എത്തുന്ന 'സമാറ ' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു പക്കാ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആയിരിക്കും ചിത്രമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. പുതുമുഖ സംവിധായാകന്‍ ചാള്‍സ് ജോസഫ്  രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം ഓഗസ്റ്റ് നാലിന് തിയറ്ററില്‍ എത്തും.

ട്രെയിലര്‍ സുരേഷ് ഗോപിയും ഗോകുല്‍ സുരേഷും തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ റിലീസ് ചെയ്തു. പുതുമുഖസംവിധായാകന്‍ ചാള്‍സ് ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം പീകോക്ക് ആര്‍ട്ട് ഹൗസിന്റെ ബാനറില്‍ എം കെ സുഭാകരന്‍,അനുജ് വര്‍ഗ്ഗീസ് വില്ല്യാടത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു. സയന്‍സ് ഫിക്ഷന്‍ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിയ്ക്കുന്നത്. 

ട്രെയിലര്‍ റിലീസ് ചെയ്യുന്നതിന് മുന്നോടിയായി ഇതിലെ അണിയറ പ്രവര്‍ത്തകരും താരങ്ങളും ചേര്‍ന്ന് ഒരു ക്യാമ്പയിന്‍ ഒരുക്കിയിരുന്നു. ചിത്രത്തിന്റെ ഇതുവരെ പുറത്തു വന്നിട്ടുള്ള വാര്‍ത്തകളില്‍ നിന്നെല്ലാം വിഭിന്നമായിരിക്കും ട്രെയിലര്‍ എന്ന സൂചനയാണ് ആ ക്യാമ്പയിന്‍ നല്‍കിയിരുന്നത്. അതുപോലെതന്നെ വ്യത്യസ്തമായ ഒരു ട്രെയിലര്‍ തന്നെയാണ് സമാറയുടെത്.

ഹിന്ദിയില്‍ 'ബജ്രംഗി ബൈജാന്‍', ജോളി എല്‍എല്‍ബി 2, തമിഴില്‍ വിശ്വരൂപം 2 എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ബോളിവുഡ് താരം മീര്‍സര്‍വാര്‍, തമിഴ് നടന്‍ ഭരത്, മൂത്തോന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സഞ്ജന ദിപു, രാഹുല്‍ മാധവ്, ബിനോജ് വില്ല്യ, ഗോവിന്ദ് കൃഷ്ണ, ടിനിജ്, ടോം സ്‌കോട്ട് തുടങ്ങിയവര്‍ക്കൊപ്പം 18 ഓളം പുതിയ താരങ്ങളും 35 ഓളം വിദേശ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

കുളു- മണാലി, ധര്‍മ്മശാല, ജമ്മു കാശ്മീര്‍ എന്നിവടങ്ങളിലായാണ് ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത് . ഛായാഗ്രഹണം സിനു സിദ്ധാര്‍ത്ഥ് ,പശ്ചാത്തലസംഗീതം ഗോപി സുന്ദര്‍,മ്യൂസിക് ഡയറക്ടര്‍ :ദീപക് വാരിയര്‍,എഡിറ്റര്‍ :ആര്‍ ജെ പപ്പന്‍, സൗണ്ട് ഡിസൈന്‍ : അരവിന്ദ് ബാബു , കോസ്റ്റ്യൂം. :മരിയ സിനു .ഇവരുടെ ആദ്യ സിനിമാ സംരംഭം കൂടിയാണ് 'സമാറ'.

കലാസംവിധാനം രഞ്ജിത്ത് കോത്തേരി,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വിഷ്ണു ഐക്കരശ്ശേരി, സംഘട്ടനം ദിനേശ് കാശി,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രേമന്‍ പെരുമ്പാവൂര്‍, പി ആര്‍ ഓ മഞ്ജു ഗോപിനാഥ്. ഡിസൈനര്‍ മാമിജോ, സ്റ്റില്‍സ് സിബി ചീരന്‍.മാര്‍ക്കറ്റിംഗ് ബിനു ബ്രിങ് ഫോര്‍ത്ത്. ഡിജിറ്റല്‍ പ്രൊമോഷന്‍ ഒബ്‌സ്‌ക്യൂറ. വിതരണം മാജിക് ഫ്രെയിംസ്.

Samara Official Trailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES