Latest News

'വെറും രണ്ട് മാസമാണ് അച്ഛനും അമ്മയും ഒന്നിച്ച് കഴിഞ്ഞത്; അമ്മ ഗര്‍ഭിണിയായിരുന്ന സമയത്തായിരുന്നു ഡിവോഴ്‌സ്; എന്റെത് ഒരു ടോക്‌സിക് റിലേഷന്‍ഷിപ്പായിരുന്നു;  ഒരു ബന്ധം മുന്നോട്ട് പോവണമെങ്കില്‍ രണ്ടുപേരും ചേരുന്നവരായിരിക്കണം; വെളിപ്പെടുത്തലുമായി സംയുക്ത മേനോന്‍

Malayalilife
 'വെറും രണ്ട് മാസമാണ് അച്ഛനും അമ്മയും ഒന്നിച്ച് കഴിഞ്ഞത്; അമ്മ ഗര്‍ഭിണിയായിരുന്ന സമയത്തായിരുന്നു ഡിവോഴ്‌സ്; എന്റെത് ഒരു ടോക്‌സിക് റിലേഷന്‍ഷിപ്പായിരുന്നു;  ഒരു ബന്ധം മുന്നോട്ട് പോവണമെങ്കില്‍ രണ്ടുപേരും ചേരുന്നവരായിരിക്കണം; വെളിപ്പെടുത്തലുമായി സംയുക്ത മേനോന്‍

തീവണ്ടി എന്ന ചിത്രത്തിലൂടെ മലയാളസിനിമയില്‍ ശ്രദ്ധേയമായ സാന്നിധ്യമായി മാറിയ നടിയാണ് സംയുക്ത മേനോന്‍. കുറഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍ തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലും സംയുക്ത സജീവ സാന്നിധ്യമായി മാറി.സംയുക്തയുടെ അഭിമുഖങ്ങളും അവയിലൂടെ നടി പങ്കുവെക്കുന്ന കാഴ്ചപ്പാടുകളും പലപ്പോഴും ശ്രദ്ധ നേടിയിട്ടുണ്ട്. ഇപ്പോളിതാ പ്രണയത്തെ കുറിച്ചും ബന്ധങ്ങളിലെ തുല്യ പങ്കാളിത്തത്തെ കുറിച്ചും അച്ചനും അമ്മയും വേര്‍പിരിഞ്ഞതിനെക്കുറിച്ചുമൊക്കെ സംയുക്ത പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

തന്റെ അച്ഛനും അമ്മയും വളരെ മുമ്പേ വേര്‍പിരിഞ്ഞവരാണ് എന്നാണ് സംയുക്ത പറഞ്ഞിരിക്കുന്നത്. 'വെറും രണ്ട് മാസമാണ് അവര്‍ ഒന്നിച്ച് കഴിഞ്ഞത്. അമ്മ ഗര്‍ഭിണിയായിരുന്ന സമയത്തായിരുന്നു ഡിവോഴ്‌സ്. എല്‍കെജിയില്‍ പഠിച്ചിരുന്ന സമയത്ത് മുത്തശനായിരുന്നു എന്നെ വിളിക്കാന്‍ വന്നിരുന്നത്. മറ്റു കുട്ടികളെ അവരുടെ അച്ഛന്മാരാണ് വിളിക്കാന്‍ വരുന്നത്. മുത്തശനാണോ എന്റെ അച്ഛനെന്ന് ഞാന്‍ അമ്മയോട് ഒരിക്കല്‍ ചോദിച്ചിരുന്നു. 

ഞാനും അമ്മയും അടുത്ത സുഹൃത്തുക്കളെ പോലെയാണ്. അമ്മയ്ക്ക് 20 വയസുള്ളപ്പോഴായിരുന്നു ഡിവോഴ്‌സ്. ബന്ധുക്കളില്‍ നിന്നുള്ള ചോദ്യങ്ങളും പെണ്‍കുട്ടിയെ തനിച്ച് വളര്‍ത്തുന്നതിന്റെ സമ്മര്‍ദങ്ങളുമെല്ലാം അമ്മ അനുഭവിച്ചിരുന്നു. തീരുമാനങ്ങളെടുക്കുന്ന കാര്യത്തില്‍ അമ്മ ശക്തയാണ്. അന്നൊന്നും അതേക്കുറിച്ച് എനിക്ക് മനസിലായിരുന്നില്ല. '- സംയുക്ത പറഞ്ഞു.

തന്റെ പ്രണയത്തെ പറ്റിയും താരം വെളിപ്പെടുത്തി. 'ടോക്‌സിക്കായൊരു റിലേഷന്‍ഷിപ്പായിരുന്നു എന്റേത്. ഒരു ബന്ധം മുന്നോട്ട് പോവണമെങ്കില്‍ രണ്ടുപേരും ചേരുന്നവരായിരിക്കണം. അങ്ങനെയല്ലെങ്കില്‍ മറ്റേയാള്‍ കുഴപ്പക്കാരനാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.'- സംയുക്ത പറഞ്ഞു.

ബന്ധത്തില്‍ തുല്യമായ പങ്കാളിത്തമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും പാര്‍ട്ണറായി വരുന്നയാളെ നന്നാക്കുക എന്നത് ഒരു ബന്ധത്തിന്റെ ലക്ഷ്യമായി കാണാനാവില്ലെന്നും സംയുക്ത പറയുന്നു. 
തന്റെ ജീവിതത്തിലെ രണ്ട് റിലേഷന്‍ഷിപ്പുകളെ കുറിച്ച് സംസാരിച്ചുകൊണ്ടാണ് പ്രണയത്തെ കുറിച്ചുള്ള ഇത്തരമൊരു കാഴ്ചപ്പാടിലേക്ക് എങ്ങനെയാണ് എത്തിച്ചേര്‍ന്നതെന്ന് സംയുക്ത വ്യക്തമാക്കിയത്. വളരെ ടോക്സിക്കായിരുന്ന രണ്ടാമത്തെ റിലേഷന്‍ഷിപ്പിന് ശേഷമാണ് ഒരു ബന്ധത്തില്‍ നിന്നും എന്താണ് താന്‍ ആഗ്രഹിക്കുന്നതെന്ന് കൃത്യമായി മനസിലായതെന്നും അവര്‍ പറഞ്ഞു.

ഞാന്‍ മറ്റേയാളെ കുറ്റം പറയുകയല്ല. കാരണം ഒരു റിലേഷന്‍ഷിപ്പ് വര്‍ക്ക് ആകണമെങ്കില്‍ രണ്ട് പേര്‍ തമ്മില്‍ മാച്ചാകണം. അതാകുന്നില്ലെന്ന് വെച്ച് അതിലുള്ള ഒരാള്‍ മോശക്കാരനാകുന്നില്ല എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. അന്ന് റിലേഷനിലുണ്ടായിരുന്ന വ്യക്തിയെ കുറ്റപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കാരണം ഇവിടെ തെറ്റും ശരിയുമില്ല. ചില കാര്യങ്ങള്‍ ചിലര്‍ക്ക് വര്‍ക്കാകില്ല അത്രയേ ഉള്ളു.

എനിക്ക് ആ വ്യക്തിയോട് ഒരുപാട് നന്ദിയുണ്ട്. കാരണം എനിക്ക് എന്താണ് വേണ്ടതെന്ന് എനിക്ക് ബോധ്യമായത് ആ റിലേഷനിലൂടെയാണ്. ഒരു റിലേഷന്‍ഷിപ്പ് കൊണ്ട് എന്തായിരിക്കണമെന്ന് എനിക്ക് മനസിലായതും അവിടെ നിന്ന് തന്നെയാണ്. എന്റെ വിലയും മൂല്യവും മനസിലായി.

Samyuktha Menon says about love and relationship

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES