Latest News

കൊറോണ കാലത്ത് ‘കാത്തിരിക്കേണ്ടാത്ത നാല് കാര്യങ്ങള്‍'; കുറിപ്പ് പങ്കുവച്ച് സന്തോഷ് പണ്ഡിറ്റ്

Malayalilife
കൊറോണ കാലത്ത് ‘കാത്തിരിക്കേണ്ടാത്ത നാല് കാര്യങ്ങള്‍'; കുറിപ്പ് പങ്കുവച്ച് സന്തോഷ് പണ്ഡിറ്റ്

ലയാള സിനിമ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് സന്തോഷ് പണ്ഡിറ്റ്.  കോവിഡ്  വ്യാപനം സമൂഹത്തിൽ രൂക്ഷമായ സാഹചര്യത്തിൽ ഭീതിയിൽ കഴിയുകയാണ് ഏവരും.  എന്നാൽ ഇപ്പോൾ ഈ കൊറോണ കാലത്ത് ‘കാത്തിരിക്കേണ്ടാത്ത നാല് കാര്യങ്ങള്‍’ സോഷ്യൽ മീഡിയയിലൂടെ  പങ്കുവച്ചിരിക്കുകയാണ് നടനും സംവിധായകനുമായ താരം. 

സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ് വായിക്കാം:

പണ്ഡിറ്റിന്റെ വചനങ്ങളും, ബോധോദയങ്ങളും….
കൊറോണാ വന്നതില്‍ പിന്നെ ജോലി നഷ്ടപ്പെട്ടും, കടുത്ത സാമ്ബത്തിക ബുദ്ധിമുട്ടു കാരണവും ഭൂരിഭാഗം പേരും വേദനിക്കുകയാണല്ലോ.
പലരും ഇതോടെ ഒറ്റപ്പെട്ടു പോയ്.ചേര്‍ത്തു നിര്‍ത്താന്‍ ആളുണ്ടായിട്ട് കാര്യമില്ല. ചേര്‍ന്നു പോവുന്ന മനസ്സു കൂടി വേണം. അല്ലെങ്കില്‍ എത്ര പേര് ചേര്‍ന്ന് നടന്നാലും ഒറ്റപ്പെട്ടപോലെയാകും എന്നതാണ് സത്യം. എത്രയോ കാലങ്ങള്‍ ഒരുമിച്ചു ജീവിച്ചിട്ടും ഒറ്റപ്പെട്ടു പോയവര്‍ ധാരാളമില്ലേ? ചേര്‍ത്തു നിര്‍ത്താം മനസ്സുകൊണ്ടും കൂടെ – പങ്കാളിയായാലും, മാതാപിതാക്കളായാലും, മക്കളായാലും..
കാത്തിരിക്കേണ്ടാത്ത നാല് കാര്യങ്ങള്‍
(1) ഉറങ്ങാന്‍ നിങ്ങള്‍ ഉറക്കം വരുന്നതുവരെ കാത്തിരിക്കരുത്.

(2) വിശ്രമിക്കാന്‍ നിങ്ങള്‍ തളരുന്നതുവരെ കാത്തിരിക്കരുത് .

(3) നിങ്ങളുടെ സുഹൃത്തിനെ കാണാന്‍ പോകാന്‍ അവന് അസുഖം വരുന്നതുവരെ കാത്തിരിക്കരുത് .

(4) ദൈവത്തോട് പ്രാര്‍ത്ഥിക്കുവാന്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നതു വരെ കാത്തിരിക്കരുത്.

ഒറ്റപ്പെടല്‍ ഒരിക്കലും ജീവിതത്തിലെ ഇരുട്ടല്ല , പലരെയും തിരിച്ചറിയാനുള്ള വെളിച്ചമാണ്..

ചില സമയം മൗനവും അത്രമേല്‍ സുന്ദരമാണ്… ഹൃദയം കൊണ്ട് വായിക്കുവാനുള്ള മനസ്സു വേണം എന്ന് മാത്രം.

Santhosh pandit new post goes viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES