Latest News

കഴിവുള്ളവര്‍ക്ക് അവസരങ്ങള്‍ നിഷേധിക്കുന്നത് ശരിയല്ല; വെളിപ്പെടുത്തലുമായി സാനിയ മല്‍ഹോത്ര

Malayalilife
കഴിവുള്ളവര്‍ക്ക് അവസരങ്ങള്‍ നിഷേധിക്കുന്നത് ശരിയല്ല; വെളിപ്പെടുത്തലുമായി  സാനിയ മല്‍ഹോത്ര

ബോളിവുഡിൽ  ഏവർക്കും സുപരിചതയായ നടിയാണ് സാനിയ മല്‍ഹോത്ര.  ദംഗൽ  എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചിരുന്നത്. തുടർന്ന് നിരവധി സിനിമകളിൽ അഭിനയിക്കുകയും ചെയ്തിരുന്നു. എന്നാൽ  ചലച്ചിത്രമേഖലയിലെ സ്വജനപക്ഷപാതം നടന്‍ സുശാന്ത് സിംഗ് രജപുത്തിന്റെ ആത്മഹത്യയ്ക്ക് ശേഷം നിറഞ്ഞ് നിന്നിരുന്ന ഒരു വാക്കാണ്. എന്നാൽ ഇപ്പോൾ നെപ്പൊട്ടിസത്തെപ്പറ്റി തന്റെ കാഴ്ചപ്പാട് തുറന്ന് പറയുകയാണ്  നടി സാനിയ മല്‍ഹോത്ര.

‘ദംഗല്‍ എന്ന സിനിമയിലൂടെയാണ് ഞാന്‍ സിനിമയിലേക്ക് എത്തിയത്. സിനിമാമേഖലയിലെ ആളുകളുമായി യാതൊരു ബന്ധവും അന്നുണ്ടായിരുന്നില്ല. പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ധാരാളം സ്‌ക്രിപ്പ്റ്റുകള്‍ ഇന്ന് എഴുതപ്പെടുന്നുണ്ട്. പഴയതില്‍ നിന്ന് സിനിമ മേഖലയില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. അതിന് ഏറ്റവും മികച്ച ഉദാഹരണമാണ് ദംഗല്‍. ആ ചിത്രത്തില്‍ അവസരം ലഭിച്ചത് ഓഡിഷനിലൂടെയാണ്.

നെപ്പോട്ടിസം അഥവാ സ്വജനപക്ഷപാതം സിനിമയില്‍ മാത്രമുള്ളതല്ല. സമൂഹത്തിലെ വിവിധ മേഖലകളില്‍ അത് ഇപ്പോഴും നിലനില്‍ക്കുന്നു. നിങ്ങള്‍ ഒരു ബിസിനസ്സുകാരന്റെ കുടുംബത്തില്‍ ജനിക്കുകയും ഭാവിയില്‍ അച്ഛന്റെ ബിസിനസ് നിങ്ങള്‍ കൈകാര്യം ചെയ്യേണ്ട അവസ്ഥയും ഉണ്ടാകും. അതിനാല്‍ സ്വജനപക്ഷപാതവും കുടുംബാഴ്ചയും സിനിമയില്‍ മാത്രമുള്ളതാണെന്ന് പറയാന്‍ കഴിയില്ല’ എന്നും  സാനിയ പറഞ്ഞു.

Sanya malhotra words about nepotism

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES