Latest News

ഓ മൈ ഗോസ്റ്റ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ സാരിയില്‍ തിളങ്ങി സണ്ണി ലിയോണ്‍; സഹ നടിയായ ദര്‍ശ ഗുപ്തയെത്തിയത് ക്രോപ് ടോപും ലെഹങ്കയും ധരിച്ച്; ഇതാണോ സംസ്‌കാരത്തിന് ചേര്‍ന്ന വസ്ത്രമെന്ന ചോദ്യവുമായി നടന്‍ സതീശ് വേദിയില്‍ നടത്തിയ കളിയാക്കലില്‍ വിവാദം; വിമര്‍ശനം ഉയര്‍ന്നതോടെ വിശദീകരണവുമായി നടനും

Malayalilife
 ഓ മൈ ഗോസ്റ്റ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ സാരിയില്‍ തിളങ്ങി സണ്ണി ലിയോണ്‍; സഹ നടിയായ ദര്‍ശ ഗുപ്തയെത്തിയത് ക്രോപ് ടോപും ലെഹങ്കയും ധരിച്ച്; ഇതാണോ സംസ്‌കാരത്തിന് ചേര്‍ന്ന വസ്ത്രമെന്ന ചോദ്യവുമായി നടന്‍ സതീശ് വേദിയില്‍ നടത്തിയ കളിയാക്കലില്‍ വിവാദം; വിമര്‍ശനം ഉയര്‍ന്നതോടെ വിശദീകരണവുമായി നടനും

പൊതുവേദിയില്‍ നടിയുടെ വസ്ത്രധാരണത്തെ കളിയാക്കിയ തമിഴ് താരം സതീഷിനെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. 'ഓ മൈ ഗോസ്റ്റ്' സിനിമയുടെ ലോഞ്ചിനിടെയായിരുന്നു സംഭവം. നായികമാരായ സണ്ണി ലിയോണും ദര്‍ശ ഗുപ്തയുടെയും വേഷത്തെക്കുറിച്ച് നടന്‍ വേദിയില്‍ നടത്തിയ പരാമര്‍ശമാണ് വിവാദത്തിലായത്.

ട്രെയ്ലര്‍ ലോഞ്ച് ചടങ്ങില്‍ സണ്ണി ലിയോണ്‍ സാരിയും നടി ദര്‍ശാ ഗുപ്ത ക്രോപ് ടോപ്പും ലെഹങ്കയുമാണ് ധരിച്ചിരുന്നത്.''ബോംബെയില്‍ നിന്നാണ് നമുക്കെല്ലാം വേണ്ടി സണ്ണി ലിയോണ്‍ തമിഴ്നാട്ടിലേക്ക് വന്നത്. അവര്‍ എങ്ങനെയാണ് വസ്ത്രം ധരിച്ചതെന്ന് നോക്കൂ. കോയമ്പത്തൂരില്‍ നിന്ന് വന്ന ദര്‍ശ ഗുപ്തയെ നോക്കൂ.''

സണ്ണി ലിയോണാണ് നമ്മുടെ സംസ്‌കാരത്തിന് അനുസരിച്ചുള്ള വസ്ത്രം ധരിച്ചെത്തിയത്'' എന്നായിരുന്നു സതീഷിന്റെ വാക്കുകള്‍. ഇതിനിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഗായിക ചിന്മയി, സംവിധായകന്‍ നവീന്‍ എന്നിവര്‍ സതീഷിനെതിരെ രംഗത്തെത്തി.

ഇത് തമാശയല്ലെന്നും പുരുഷന്മാരുടെ ഇത്തരം സ്വഭാവത്തിന് എന്നാണ് അറുതിയാവുന്നത് എന്നാണ് സതീഷിന്റെ പ്രസ്താവനയുടെ വീഡിയോ ക്ലിപ്പ് ചിന്മയി ട്വീറ്റ് ചെയ്തു. എന്നാല്‍ താന്‍ ദര്‍ശയോട് ചോദിച്ചിട്ടാണ് അങ്ങനെ പറഞ്ഞത് എന്നാണ് സതീഷ് വിശദീകരിക്കുന്നത്.തന്നെപ്പറ്റി സ്റ്റേജില്‍ കയറി മോശമായി പറയണമെന്ന് ഏതെങ്കിലും വ്യക്തി ആവശ്യപ്പെടുമോ എന്നാണ് നടി ട്വിറ്ററിലൂടെ മറുപടി നല്‍കിയിരിക്കുന്നത്.

സണ്ണി ലിയോണ്‍ എന്താണ് ധരിക്കുന്നത് എന്നതിനെ കുറിച്ച് ദര്‍ശയ്ക്ക് ഏറെ ആകാംക്ഷയുണ്ടായിരുന്നു. അവര്‍ സാരിയുടുത്തു വന്നത് കണ്ടപ്പോള്‍ ദര്‍ശ അത്ഭുതപ്പെട്ടു. തമാശയ്ക്ക് പറഞ്ഞ കാര്യമാണ് സീരീയസായി എടുത്തതെന്നും സതീഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെ പറയുന്നത്.

Sathish About Dharsha Gupta Dress Speech Issue

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES