Latest News

മോഹിനിയാട്ടത്തിന് ശേഷം സൈജു കുറുപ്പ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം 'ഹരിവരാസനം' : ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി

Malayalilife
 മോഹിനിയാട്ടത്തിന് ശേഷം സൈജു കുറുപ്പ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം 'ഹരിവരാസനം' : ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി

തിയേറ്ററുകളില്‍ ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടിയ സൈജു കുറുപ്പ് ചിത്രം മോഹിനിയാട്ടത്തിനു ശേഷം സൈജു കുറുപ്പ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ടൈറ്റില്‍ അണിയറപ്രവര്‍ത്തകര്‍ റിലീസ് ചെയ്തു. 'ഹരിവരാസനം' എന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍. മലയാളികള്‍ക്ക് മികവുറ്റ സിനിമകള്‍ സമ്മാനിച്ച അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. സാള്‍ട്ട് മാംഗോ ട്രീ, തൃശൂര്‍ പൂരം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രാജേഷ് നായര്‍ ഹരിവരാസനത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നു. ചിത്രത്തിന്റ രചന നിര്‍വഹിക്കുന്നത് ഡോ.അമ്പാടി. കെ ആണ്.

സൈജു കുറുപ്പിനോടൊപ്പം തെന്നിന്ത്യയിലെ പ്രഗത്ഭ താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികളുടെ അവസാന ഘട്ടത്തിലാണ് അണിയറപ്രവര്‍ത്തകര്‍. തിരുവനന്തപുരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ഹരിവരാസനം ചിത്രത്തിനായി ശബരിമലയുടെ പടുകൂറ്റന്‍ സെറ്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. മാളികപ്പുറത്തിനു ശേഷം രഞ്ജിന്‍ രാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

ഹരിവരാസനം ചിത്രത്തിന്റെ മറ്റു അണിയറപ്രവര്‍ത്തകര്‍ ഇവരാണ്. പ്രോജക്റ്റ് ഡിസൈനര്‍ : ആര്‍ ജയചന്ദ്രന്‍, ഡി ഓ പി : സജാദ് കാക്കു, എഡിറ്റര്‍ : അജീഷ് ഇടമണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ശശി പൊതുവാള്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ : രാഖില്‍, വസ്ത്രാലങ്കാരം : സ്റ്റെഫി സേവ്യര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ : പാര്‍ത്ഥന്‍. സി, മേക്കപ്പ് : ഹസ്സന്‍ വണ്ടൂര്‍, അസ്സോസിയേറ്റ് ഡയറക്റ്റര്‍ : നിധീഷ്, സ്റ്റില്‍സ്: ജെഫിന്‍ ബിജോയ്, ഡിസൈന്‍ : ഇല്ലുമിനാര്‍ട്ടിസ്റ്റ്, പി ആര്‍ ഓ : പ്രതീഷ് ശേഖര്‍. ഈ ജൂലൈ മാസത്തില്‍ ഹരിവരാസനം ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിക്കും.

Read more topics: # ഹരിവരാസനം
harivarasanam saiju kurup new movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES