Latest News

ഈ മനോഭാവം തന്നെയാണ് ജയനെ മരണത്തില്‍ കൊണ്ടുചെന്നെത്തിച്ചതും; മനസ്സ് തുറന്ന് സീമ

Malayalilife
ഈ മനോഭാവം തന്നെയാണ് ജയനെ  മരണത്തില്‍ കൊണ്ടുചെന്നെത്തിച്ചതും; മനസ്സ് തുറന്ന് സീമ

ലയാളികളുടെ എക്കാലത്തെയും സൂപ്പർ ഹീറോ ആണ് നടൻ ജയൻ. നിരവധി കഥാപാത്രങ്ങളായിരുന്നു താരം ആരാധകർക്ക് സമ്മാനിച്ചതും. താരത്തിന്റെ മരണം സംഭവിച്ചിട്ട് വർഷങ്ങൾ ഏറെ പിന്നിട്ടെങ്കിലും ഇന്നും ആരാധകര്‍ക്ക് ജയനോടുള്ള പ്രിയവും ഏറെയാണ്.  മലയാള സിനിമയിഒരുകാലത്ത് പ്രിയതാര ജോഡികളായി തിളങ്ങിയവരാണ്  സീമയും ജയനും. എന്നാൽ ഇപ്പോൾ നടൻ ജയനെ കുറിച്ച് സീമ തുറന്ന് പറയുന്ന വാക്കുകളാണ് ശ്രദ്ധ നേടുന്നത്. നാല്‍പത് വര്‍ഷങ്ങള്‍ക്കിപ്പുറവും ജയേട്ടനെ ഓര്‍ക്കാത്ത ഒരുദിവസംപോലും ജീവിതത്തില്‍ ഉണ്ടായിട്ടില്ലെന്നും സിനിമയില്‍ മറ്റാരേക്കാളും അടുപ്പമുണ്ടായിരുന്നത് നടന്‍ ജയനോടായിരുന്നെന്നും സീമ വെളിപ്പെടുത്തുകയാണ്.

'അര്‍ച്ചന ടീച്ചറിന്‍െറ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുമ്പോഴാണ്  സുകുമാരി ചേച്ചിക്ക് മദ്രാസില്‍നിന്നും ഫോണ്‍വരുന്നതെന്നും ഫോണെടുത്ത് ചേച്ചി ഒരലര്‍ച്ചയോടെ ഒാടിവന്ന് 'സീമേ… ജയന്‍ പോയി' എന്ന് പറഞ്ഞു.

'നാല്‍പത് വര്‍ഷങ്ങള്‍ക്കിപ്പുറവും ജയേട്ടനെ ഒാര്‍ക്കാത്ത ഒരുദിവസം പോലും എെന്‍റ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. ആരായിരുന്നു എനിക്ക് ജയേട്ടന്‍? സിനിമയില്‍ എനിക്ക് മറ്റാരേക്കാളും അടുപ്പമുണ്ടായിരുന്നത് ജയേട്ടനോടായിരുന്നു. കൂടപ്പിറപ്പുകളില്ലാത്ത എനിക്ക് മൂത്ത ജ്യേഷ്ഠനായിരുന്നു അദ്ദേഹം. പൂര്‍ണതക്കുവേണ്ടി എത്ര റിസ്ക്കെടുക്കാനും ജയേട്ടന്‍ തയാറായിരുന്നു. 'അങ്ങാടി'യിലും 'കരിമ്ബന'യിലും 'മീനി'ലുമെല്ലാം അഭിനയിക്കുമ്ബോള്‍ ഡ്യൂപ്പ് ആര്‍ട്ടിസ്റ്റുകള്‍ ജീവന്‍ പണയപ്പെടുത്തി അഭിനയിച്ചതിെന്‍റ ക്രെഡിറ്റ് തനിക്ക് വേണ്ടെന്ന ഉറച്ച നിലപാട് ജയേട്ടന്‍ പറഞ്ഞിരുന്നു. ഈ മനോഭാവം തന്നെയാണ് അദ്ദേഹത്തെ മരണത്തില്‍ കൊണ്ടുചെന്നെത്തിച്ചതും.' 

'മദ്രാസില്‍നിന്ന് ജയേട്ടന്‍െറ മൃതദേഹം തിരുവനന്തപുരത്ത് കൊണ്ടുവന്നപ്പോള്‍ ശശിയേട്ടന്‍ പറഞ്ഞു: 'ആ മുഖം നീ കാണണ്ട'. സദാ ഊര്‍ജസ്വലനായ ജയേട്ടനെ ചലനമറ്റു കിടക്കുന്ന അവസ്ഥയില്‍ എനിക്ക് കാണാനാകുമായിരുന്നില്ല. മരണം കഴിഞ്ഞ് നാല്‍പത് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും മറ്റൊരു നടനും കിട്ടാത്ത ആദരവാണ് ജയേട്ടന് കിട്ടിക്കൊണ്ടിരിക്കുന്നത് എന്നും സീമ പറഞ്ഞു. 

Read more topics: # Seema words about jayan
Seema words about jayan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES