Latest News

അത്ര നിഷ്കളങ്കമാണോ ഈ ചലഞ്ചുകൾ; സോഷ്യൽ മീഡിയയിലെ ചലഞ്ചുകളോടുള്ള അമര്‍ഷം വ്യക്തമാക്കി ഗായകൻ ഷാന്‍ റഹ്മാന്‍

Malayalilife
അത്ര നിഷ്കളങ്കമാണോ ഈ ചലഞ്ചുകൾ; സോഷ്യൽ മീഡിയയിലെ ചലഞ്ചുകളോടുള്ള അമര്‍ഷം വ്യക്തമാക്കി ഗായകൻ ഷാന്‍ റഹ്മാന്‍

സോഷ്യൽ മീഡിയയിൽ ഇത് നിറയെ ചലഞ്ചുകളുടെ കാലമാണ്.  നിരവധി ചിത്രങ്ങളാണ് ഓരോ ദിവസവും കപ്പിള്‍ ചലഞ്ച്, ചിരി ചലഞ്ച് എന്നീ ഹാഷ്ടാഗുകളില്‍ വരുന്നതും. പലരും സോഷ്യൽ മീഡിയയിലൂടെ വിവാഹ ചിത്രങ്ങളും പ്രണയ ചിത്രങ്ങളും ഒക്കെ  പങ്കുവെയ്ക്കുന്നുണ്ട്. എന്നാല്‍ ഇപ്പോൾ  ഇത്തരം ചലഞ്ചുകളോടുള്ള അമര്‍ഷം വ്യക്തമാക്കിയിരിക്കുകയാണ് സംഗീത സംവിധായകനും ഗായകനുമായ ഷാന്‍ റഹ്മാന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. 

ഷാന്‍ റഹ്മാന്റെ കുറിപ്പിലൂടെ 

ഫോണും മറ്റ് ഡിവൈസുകളും ഓഫ് ചെയ്താലും സമൂഹമാധ്യമ ആപ്ലിക്കേഷനുകള്‍ ചിലപ്പോള്‍ സംഭാഷണങ്ങള്‍ കേള്‍ക്കാറുണ്ടെന്ന് പലരും പരാതികള്‍ പറയാറുണ്ട്.എന്നാല്‍ കപ്പിള്‍ ചലഞ്ച്,ചിരി ചലഞ്ച് തുടങ്ങിയ ട്രെന്‍ഡുകള്‍ ഉണ്ടാകുമ്പോള്‍ ഈ പറയുന്നവര്‍ തങ്ങളുടെ കുടുബ ചിത്രങ്ങളും മറ്റും എല്ലാവരും കാണത്തക്ക വിധത്തില്‍ പോസറ്റ് ചെയ്യുന്നു.അത് എല്ലാവരും കാണുന്നതിനെക്കുറിച്ച് അവര്‍ക്ക് യാതൊരു ഉത്കണ്ഠയുമില്ല.(ഇത്തരം ചലഞ്ചുകള്‍ സംഘടിപ്പിക്കുന്നത് ആരാണ് എന്ന് എനിക്കറിയില്ല).

പരാതികള്‍ പറയുന്ന കാര്യത്തേക്കാള്‍ അപകടകരമായ ഒന്നാണ് ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നതിലൂടെ ഇവര്‍ ചെയ്യുന്നത്.നിങ്ങള്‍ക്കറിയാമോ?എല്ലാവര്‍ക്കും കാണാന്‍ പാകത്തിന് നിങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ എന്തെങ്കിലും പോസ്റ്റ് ചെയ്താല്‍ അത് ലോകത്തില്‍ എവിടെയിരുന്നും ആര്‍ക്കു വേണമെങ്കിലും ഉപയോഗിക്കാന്‍ സാധിക്കും.അതിന് കമ്പൂട്ടര്‍ ഹാക്ക് ചെയ്യാനുള്ള കഴിവൊന്നും ആവശ്യമില്ല,മറിച്ച്,കോപ്പി പേസ്റ്റ് ചെയ്യാനുള്ള അറിവ് മാത്രം മതി.നിങ്ങള്‍ പോസ്റ്റ് ചെയ്ത നിങ്ങളുടെ പങ്കാളിയുടെ ചിത്രം ഏതെങ്കിലും ഒരാള്‍ കോപ്പി ചെയ്ത് ഒരു അശ്ലീല വെബ്‌സൈറ്റില്‍ പ്രൊഫൈല്‍ നിര്‍മിച്ച് അതില്‍ അപ്‌ലോഡ് ചെയ്താലോ?ഒന്നു സങ്കല്‍പ്പിച്ചു നോക്കൂ.അതെ,തീര്‍ച്ചയായും നിങ്ങളുടെ പങ്കാളി ആ വെബ്‌സൈറ്റില്‍ ട്രെന്‍ഡിങ്ങില്‍ എത്തും.ഇത്തരം പല സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.അതിനെക്കുറിച്ച് അറിവില്ലെങ്കില്‍ ദയവു ചെയ്ത് മനസ്സിലാക്കാന്‍ ശ്രമിക്കുക. 

നമ്മളെക്കുറിച്ചുള്ള കാര്യങ്ങള്‍ എങ്ങനെ സംരക്ഷിക്കാം എന്നു പഠിക്കേണ്ടിയിരിക്കുന്നു.നിങ്ങളുടെ സ്വകാര്യമായ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ആവശ്യപ്പെടുന്ന ഇത്തരം ചലഞ്ചുകളുടെ ഭാഗമാകാതിരിക്കാന്‍ ശ്രദ്ധിക്കുക.നിങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടിലെ സെക്യൂരിറ്റി സെറ്റിങ്‌സ് വിഭാഗം നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങള്‍ സംരംക്ഷിക്കാന്‍ വേണ്ടി തന്നെയുള്ളതാണ്.നിങ്ങളുടെ സുഹൃത്തുക്കളുടെ പട്ടിക പരിശോധിക്കുകയും പരിചയമില്ലാത്ത ആളുകളെ അതില്‍ നിന്നും ഒഴിവാക്കുകയും ചെയ്യുക.നിങ്ങളുടെ പോസ്റ്റുകള്‍ സുഹൃത്തുക്കളുമായി മാത്രം പങ്കുവയ്ക്കുക.സമൂഹമാധ്യമങ്ങളില്‍ എല്ലാവര്‍ക്കും കാണാന്‍ പാകത്തിന് എന്തെങ്കിലും പങ്കുവയ്ക്കുന്നതിനു മുന്‍പ് അത് എല്ലാവരും കാണേണ്ടതു തന്നെയാണോ എന്ന് ചിന്തിക്കുക. കാരണം,ഇന്റര്‍നെറ്റില്‍ ഒന്നും സ്വകാര്യമല്ല, അതെനിക്ക് നന്നായി അറിയാം.


 

Shan rahman words about social media challanges

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES