Latest News

പടച്ചോന്‍ ഉണ്ട് ട്ടാ! ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ പങ്കെടുത്ത റിയാലിറ്റി ഷോയില്‍ നിന്ന് ഔട്ടാക്കിയ പാട്ടിന് വീണ്ടും പെര്‍ഫോം ചെയ്ത് കൈയ്യടി നേടി ഷെയ്ന്‍ നിഗം; ഫാന്‍സുകാര്‍ വൈറലാകുന്ന വീഡിയോ കാണാം

Malayalilife
 പടച്ചോന്‍ ഉണ്ട് ട്ടാ! ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ പങ്കെടുത്ത റിയാലിറ്റി ഷോയില്‍ നിന്ന് ഔട്ടാക്കിയ പാട്ടിന് വീണ്ടും പെര്‍ഫോം ചെയ്ത് കൈയ്യടി നേടി ഷെയ്ന്‍ നിഗം; ഫാന്‍സുകാര്‍ വൈറലാകുന്ന വീഡിയോ കാണാം

മലയാള സിനിമയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ നടനാണ് ഷെയ്ന്‍ നിഗം. തന്റേതായ അഭിനയ ശൈലിയിലൂടെ സിനിമയില്‍ ഒരു ഇടം കണ്ടെത്തിയ നടന്റെ ഫാന്‍സുകാര്‍ സോഷ്യല്‍മീഡിയയില്‍ രണ്ട് ദിവസമായി ആഘോഷിക്കുന്ന വീഡിയോ ആണ് ഇ്‌പ്പോള്‍ ചര്‍ച്ചയാകുന്നത്.

ചെറുപ്പത്തില്‍ അമൃത ടിവിയുടെ സൂപ്പര്‍സ്റ്റാര്‍ റിയാലിറ്റി ഷോയില്‍ പാടാനെത്തിയ ഷെയ്ന്‍ നിഗത്തിന്റെ വീഡിയോ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ബോയ്സ് എന്ന ചിത്രത്തിലെ പാല്‍ പോലെ പതിനാറ്, എനക്കൊരു ഗേള്‍ ഫ്രണ്ട് വേണം എന്ന് പാട്ട് പാടിക്കൊണ്ടായിരുന്നു അന്ന് നടന്‍ എത്തിയത്. എന്നാല്‍ അന്ന് പാട്ട് നന്നായില്ലെന്ന കാരണത്താല്‍ ജുറി ഷെയ്നെ സെലക്ട് ചെയ്തിരുന്നില്ല.

'മോന്‍ നന്നായി പെര്‍ഫോം ചെയ്യുന്നുണ്ട്. പാട്ട് കുറച്ചുകൂടി ശരിയായാല്‍ നമുക്ക് അടുത്ത വര്‍ഷം ശരിയാക്കി എടുക്കാം,'' എന്നാണ് ജഡ്ജസ് പറയുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം അതേ പാട്ടിന് വേദിയില്‍ ചുവടുവെച്ച് കയ്യടി നേടുന്ന ഷെയ്‌നിന്റെ വീഡിയോ കോര്‍ത്തിണക്കിയാണ് ഫാന്‍സുകാര്‍ സോഷ്യല്‍ മീഡിയയില്‍ ആഘോഷിക്കുന്നത്.'പടച്ചോന്‍ ഉണ്ട്ട്ടാ' എന്നാണ് ഷെയ്നിന്റെ ചിരിയോടെയുള്ള കമന്റ്. ടെലിവിഷന്‍ സീരിയലിലൂടെ സിനിമയിലെത്തിയ ഷെയിനിന് ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളാണ്. 'വലിയ പെരുന്നാള്‍', 'ഉല്ലാസം' എന്നിവയാണ് ഷെയ്‌നിന്റേതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങള്‍.

Shane Nigam perfomence Harmonious Kerala

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES