മലയാള സിനിമ പ്രേമികളുടെ എക്കാലത്തെയും പ്രിയ താരമാണ് ശോഭന. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലൂടെയാണ് ഏറെ നാളുകൾക്ക് ശേഷം താരം വീണ്ടും ആരാധകരുടെ മുന്നിലേക്ക് എത്തുന്നത്. സിനിമ വിട്ട് നിന്നിരുന്ന സമയത്ത് നൃത്തത്തിൽ ഏറെ സജീവമായിരുന്നു താരം. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച ഒരു പോസ്റ്റാണ് ചർച്ചയാകുന്നത്.
ശോഭന സോഷ്യൽ മീഡിയയിലൂടെ ബീച്ച് സീരീസ് വൺ എന്ന് ചിത്രത്തിനുളളിൽ ഒരു ക്യാപ്ഷൻ നൽകി കടൽ തീരത്തുളള തന്റെ ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്."ഒരു ട്രിപ്പ് പോകുന്നു. ഫേസ്ബുക്കിലും ഇൻസ്റ്റയിലും ഉളളതിൽ സന്തോഷം. ആരു പറഞ്ഞു ഞാൻ നിങ്ങളുടെ കമന്റുകൾ വായിക്കില്ലെന്ന്. മലയാളം ഫോണ്ട് ഉപയോഗിച്ച് എങ്ങനെ മറുപടി നൽകുമെന്ന് നോക്കണം" എന്നാണ് ശോഭന ചിത്രത്തിന് ചുവടെ കുറിച്ചിരിക്കുന്നത്.
എന്നാൽ ശോഭന ഫോട്ടോയോയിലുള്ള സ്ഥലം ഏതാണെന്ന് വ്യക്തമാക്കിയിട്ടില്ല. ആരാധകർക്ക് അറിയേണ്ടതും ഇതായിരുന്നു. പോസ്റ്റിനു കീഴിൽ ഈ കാര്യങ്ങൾ ചോദിച്ച് നിരവധി ആരാധകരാണ് കമന്റുകളുമായെത്തിയത്.