ഓർഡിനറി എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് ശ്രീത ശിവദാസ്. നിരവധി ആരാധകരെ ആദ്യ സിനിമയിലൂടെത്തന്നെ താരത്തിന് നേടാൻ സാധിച്ചു. നിരവധി അവസരങ്ങളായിരുന്നു താരത്തിന് തുടർന്ന് കിട്ടിയിരുന്നതും. അഭിനയത്തിന് പുറമെ അവതരണ രംഗത്തും മൈക്രോ ബയോളിജിയിൽ ബിരുദം നേടിയ ശ്രിത സജീവമായിരുന്നു. ഇടക്കാലത്ത് സിനിമയയിൽ നിന്നും മണി ബാക് പോളിസി,10.30എഎം ലോക്കൽ കോൾ,കൂതറ തുടങ്ങി പത്തിൽ അധികം സിനിമകളിൽ ശ്രിത നായികയായി എത്തിയെങ്കിലും തുടർച്ചയായ പരാജയങ്ങൾ കാരണം ഇടവേളയെടുത്തിരുന്നു. എന്നാൽ ഇപ്പോൾ താരം വിവാഹത്തെക്കുറിച്ച് തുറന്ന് പറയുകയാണ്.
2014ൽ വിവാഹിതായതോടെ ശ്രിത ചില മലയാള സിനിമകളിൽ വേഷമിട്ടെങ്കിലും അവ ശ്രദ്ധ നേടിയിരുന്നില്ല. തമിഴിൽ തന്നെ 2019 ൽ ഇറങ്ങിയ ദിൽക്കു ദുക്കുടു എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. വിവാഹം കഴിഞ്ഞ ശേഷം ആ ബന്ധം ഒരു വർഷം മാത്രമേ മുന്നോട്ട് പോയിട്ടുള്ളുവെന്നും പരസ്പരം ഒത്തുപോകാൻ കഴിയില്ല എന്ന് ബോധ്യമായപ്പോളാണ് വിവാഹ ബന്ധം വേർപെടുത്തിയതെന്നും ചില കാരണങ്ങൾ കൊണ്ട് ആ സമയത്ത് സിനിമകളിൽ അഭിനയിക്കാൻ കഴിഞ്ഞില്ലെന്നും ശ്രിത ഇപ്പോൾ കുറിച്ച് വെളിപ്പെടുത്തുകയാണ്.
വീട്ടിൽ അച്ഛനും അമ്മയും സഹോദരനുമുണ്ട്.സഹോദരൻ കാനഡയിൽ ജോലി ചെയ്യുന്നു.ഒപ്പം പഠിച്ച സുഹൃത്തുക്കളുമായി ഒക്കെ നല്ല ബന്ധമുണ്ട്.സിനിമയിലും കുറച്ച് സുഹൃത്തുക്കളുണ്ട്.എന്റെ ഏറ്റവും അടുത്ത സുഹൃത്ത് രമ്യ നമ്പീശനാണ്.രമ്യ നമ്പീശൻ സംവിധാനം ചെയ്ത അൺഹൈഡ് എന്ന ഷോർട്ട് ഫിലിമിലും അഭിനയിച്ചിരുന്നു.