Latest News

പളനി മുരുകനു മുന്നില്‍ താലികെട്ട്; അമൃതയും ഗോപീ സുന്ദറും വീണ്ടും വിവാഹിതരായി

Malayalilife
പളനി മുരുകനു മുന്നില്‍ താലികെട്ട്; അമൃതയും ഗോപീ സുന്ദറും വീണ്ടും വിവാഹിതരായി

രു ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായാണ് അമൃത സുരേഷും ഗോപി സുന്ദറുമായുള്ള പ്രണയവും വിവാഹവും നമ്മള്‍ അറിഞ്ഞത്. സംഗീതം നിറഞ്ഞുനില്‍ക്കുന്ന ദാമ്പത്യ ജീവിതമാണ് ഇവരുടേത്. എങ്കിലും മുന്‍ ദാമ്പത്യ ബന്ധവും പ്രണയവും എല്ലാം കൂട്ടിച്ചേര്‍ത്ത് ഇരുവരെയും ആളുകള്‍ ഇപ്പോഴും കുറ്റപ്പെടുത്തുമ്പോഴും ദാമ്പത്യബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി വീണ്ടും വിവാഹിതരായിരിക്കുകയാണ് അമൃതയും ഗോപീ സുന്ദറും. പളനി മുരുഗന്‍ ക്ഷേത്രത്തില്‍ വച്ചാണ് ഇരുവരും താലിചാര്‍ത്തി വീണ്ടും വിവാഹം കഴിച്ചിരിക്കുന്നത്. തങ്ങളുടെ സോഷ്യല്‍ മീഡിയാ പേജിലൂടെയാണ് ഇക്കാര്യം അമൃച അറിയിച്ചത്.

ഇരുവര്‍ക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ അതിരൂക്ഷമായ വിമര്‍ശനങ്ങള്‍ ഉണ്ടാകുമ്പോഴആണ് വീണ്ടും ഈ വിവാഹ കഴ്ചകള്‍ ഇരുവരും പങ്കുവച്ചത്. അസ്തമയ സൂര്യനു മുന്നില്‍ അമൃതയെ മാറോടു ചേര്‍ത്തു പിടിച്ച് പ്രണയാര്‍ദ്രമായി നില്‍ക്കുന്ന ചിത്രം ഇന്നലെ ഗോപീസുന്ദര്‍ പങ്കുവച്ചിരുന്നു. അതിനു താഴെയും മോശം കമന്റുകളുമായി ആളുകള്‍ എത്തിയിരുന്നു. അമൃതയെ മാറോടണച്ച് ഗോപി സുന്ദര്‍ ആണ് സെല്‍ഫി ചിത്രം പകര്‍ത്തിയത്. 'നിമിഷങ്ങള്‍' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇരുവരുടെയും പുതിയ ചിത്രം ഇതിനകം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. അടുത്തിടെ ഒരുമിച്ചുള്ള മനോഹര ചിത്രങ്ങളും വിഡിയോകളും അമൃതയും ഗോപി സുന്ദറും പങ്കുവച്ചത് ശ്രദ്ധിക്കപ്പെട്ടിരുന്നു. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്നവരാണ് അമൃത. അതിനൊപ്പം ഗോപീസുന്ദറും എത്തിയതോടെ മനോഹരമായ നിരവധി യാത്രാചിത്രങ്ങളാണ് സമൂഹമാധ്യമത്തില്‍ ഇരുവരും പങ്കുവയ്ക്കുന്നത്. അമൃതയും ഗോപിസുന്ദറും ചാര്‍മിനാറിന്റെ സൗന്ദര്യത്തില്‍ നില്‍ക്കുന്ന ചിത്രവും ദിവസങ്ങള്‍ക്കു മുന്നെ പങ്കുവച്ചിരുന്നു. ഹൈദരാബാദിന്റെ മുഖമുദ്രയായ ചാര്‍മിനാറില്‍ നിന്നുള്ള ചിത്രം കൂടാതെ തേക്കടിയിലെ പ്രകൃതി സുന്ദരമായ ഏലക്കാടിനുള്ളില്‍ കാഴ്ചകള്‍ കണ്ടുള്ള വിഡിയോയും മുന്‍പ് അമൃത പങ്കുവച്ചിരുന്നു.

ഈ വര്‍ഷം മേയില്‍ ആണ് പ്രണയത്തിലാണെന്നും ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചെന്നും ഗോപി സുന്ദറും അമൃത സുരേഷും വെളിപ്പെടുത്തിയത്. ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് ഒരുമിച്ചു മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്നേഹവും പ്രാര്‍ഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അമൃത വ്യക്തമാക്കിയിരുന്നു.

Singer amritha suresh and gopi sundhar married pics at palani

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES