Latest News

‘നീ എപ്പോഴും ഞങ്ങളുടെ ഹൃദയങ്ങളിലുണ്ട്’; ഗായിക രാധിക തിലകിന്റെ ഓർമ്മ പങ്കുവച്ച് സുജാത മോഹൻ

Malayalilife
‘നീ എപ്പോഴും ഞങ്ങളുടെ ഹൃദയങ്ങളിലുണ്ട്’; ഗായിക  രാധിക തിലകിന്റെ  ഓർമ്മ പങ്കുവച്ച് സുജാത മോഹൻ

ലയാളത്തിന്റെ പ്രിയ ഗായികയായിരുന്നു രാധിക തിലക്. എന്നാല്‍ വെറും 45ാം വയസില്‍ അര്‍ബുദ ബാധയെ തുടര്‍ന്ന് രാധിക ലോകത്തോട് വിട പറയുന്നത്. രാധിക മരിച്ചിട്ട് നാലുവര്‍ഷം പൂര്‍ത്തിയാകുകയായിരിക്കയാണ്. രാധികയുടെ ഓര്‍മ്മകളില്‍ ജീവിക്കുകയാണ് ഭര്‍ത്താവ് സുരേഷ് കൃഷ്ണയും മകള്‍ ദേവികയും. ഇപ്പോള്‍ താന്‍ അനുജത്തിയെപ്പോലെ കണ്ട് രാധികയുടെ ഓര്‍മ്മകള്‍ പങ്കുവച്ചിരിക്കയാണ്  ഗായിക സുജാത മോഹന്‍.

രാധികയുടെ വേർപാടിന്റെ ഏഴാം വർഷമാണ് ഇത്. എന്നാൽ ഇപ്പോൾ  രാധികയ ഓർത്ത്, ഓർമച്ചിത്രവുമായി ഗായിക സുജാത മോഹൻ. ‘നീ എപ്പോഴും ഞങ്ങളുടെ ഹൃദയങ്ങളിലുണ്ട്’ എന്ന കുറിപ്പോടെയാണ് സുജാത രാധികയുടെ ചിത്രം പോസ്റ്റ് ചെയ്തത്. സുജാതയുടെ അടുത്ത ബന്ധുവായിരുന്നു രാധിക തിലക്. അർബുദത്തെ തുടർന്ന് ചികിത്സയിലിരിക്കെ 2015 സെപ്റ്റംബർ 20നാണ് രാധിക തിലക് വിടവാങ്ങിയത്.

2015 സെപ്റ്റംബര്‍ 20നായിരുന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മലയാളികളുടെ പ്രിയ ഗായിക രാധിക അന്തരിച്ചത്. 70ലധികം ചലച്ചിത്രഗാനങ്ങള്‍് രാധിക ആലപിച്ചിട്ടുണ്ട്. രോഗമെത്തിയതോടെ സംഗീതരംഗത്ത് നിന്നും വിട്ടുനില്‍ക്കുകയായിരുന്നു രാധിക. മെക്കാനിക്കല്‍ എഞ്ചിനീയറായ സുരേഷ് കൃഷ്ണനാണ് രാധികയുടെ ഭര്‍ത്താവ്. ദേവികയാണ് മകള്‍. ഇപ്പോഴും അമ്മയുടെ ഓര്‍മ്മകളിലാണ് ദേവിക ജീവിക്കുന്നത്. സംഗീതലോകത്ത്  എല്ലാവരോടും സ്‌നേഹം കാത്തു സൂക്ഷിച്ചിരുന്ന ആളായിരുന്നു രാധിക. ഇന്നും രാധികയുടെ വേര്‍പ്പാട് അടുത്ത സുഹൃത്തുക്കള്‍ക്കും സംഗീത ആസ്വാദകര്‍ക്കും വിട്ടുമാറിയിട്ടില്ല.

Singer sujatha share the memories of radhika thilak

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES