മലയാള സിനിമ പ്രേമികൾ ഒന്നടങ്കം അക്ഷമയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന ദൃശ്യം 2. സിനിമയിൽ അണിനിരക്കുന്ന താരങ്ങൾ ചിത്രത്തിന്റെ ആദ്യ ഭാഗത്ത് ഉണ്ടായിരുന്നവർ തന്നെയാണ്. ആറു വർഷങ്ങൾക്ക് ശേഷമുള്ള ജോർജുകുട്ടിയുടെയും കുടുംബത്തിന്റെയും ചിത്രം കഴിഞ്ഞദിവസം ജീത്തു ജോസഫ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. ദൃശ്യം ടീമിന് എല്ലാവിധ ഭാവുകങ്ങളും നേർന്ന് കൊണ്ട് നിരവധി പേരാണ് ഇപ്പോൾ രംഗത്ത് എത്തുന്നത്.
ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും ഒരു കഥാപാത്രമായി നടൻ സിദ്ധിഖ് എത്തുന്നുണ്ട്. സിദ്ദിഖ് ഒരു ചിത്രം ജോർജുകുട്ടിക്കും കുടുംബത്തിനും സ്വാഗതം എന്ന കുറിപ്പിനൊപ്പം പങ്കുവെച്ചിരുന്നു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ സിദ്ദിഖിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആഘോഷമാക്കുകയാണ് ആരാധകർ. സിദ്ദിഖ് ചിത്രത്തിൽ വേഷമിട്ടത് ആദ്യ ഭാഗത്ത് കൊലചെയ്യപ്പെട്ട വരുണിന്റെ അച്ഛനായാണ്. ആരാധകർ സിദ്ദിഖിന്റെ പോസ്റ്റിന് താഴെ മകനെ കൊന്ന കുടുംബത്തിനെയാണ് സ്വീകരിക്കുന്നത്, എന്നാലും വരുണിനോട് ഈ ചതി വേണ്ടായിരുന്നു എന്നൊക്കെയാണ് കമന്റ്റ് ചെയ്യുന്നത്.
ദൃശ്യം 2 ചിത്രീകരണം ആരംഭിച്ചിരിക്കുന്നത് തന്നെ എല്ലാവിധത്തിലും മാർഗ്ഗ നിർദ്ദേശങ്ങളും സുരക്ഷാ ക്രമീകരണങ്ങളും എല്ലാം താനാണ് പാലിച്ച് കൊണ്ടാണ്. തികച്ചും വ്യത്യസ്തമായ ഒരു പ്രമേയമായാണ് ആദ്യ ഭാഗത്തിൽ നിന്നും രണ്ടാം ഭാഗം എത്തുന്നത്. സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി താരങ്ങളെല്ലാം ഇതിനോടകം തന്നെ കൊവിഡ് പരിശോധന പൂർത്തിയാക്കിയിരുന്നു.
ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് ജീത്തു ജോസഫ് തന്നെയാണ്. മീന, അൻസിബ, എസ്തർ എന്നിവരാണ് മോഹൻലാലിനൊപ്പം കുടുംബാംഗങ്ങളായി ദൃശ്യം 2 വിലും വേഷമിടുന്നത്. ചിത്രത്തിൽ മോഹൻലാലിന്റെ കുടുംബങ്ങൾക്കൊപ്പം ആശ ശരത്ത്, സിദ്ദിഖ്, സായ് കുമാർ, മുരളി ഗോപി, ഗണേഷ് കുമാർ, സുമേഷ്,അഞ്ജലി നായർ, ആദം അയൂബ്, അജിത് കൂത്താട്ടുകുളം എന്നിവരും വേഷമിടുന്നു.