നടനും തിരക്കഥാകൃത്തും സംവിധായകനുമായ സോഹന്‍ സീനുലാല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'അണ്‍ലോക്ക്' ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. സംവിധായകനും നിര്‍മ്മാതാവുമായ ബി ഉണ്ണികൃഷ്ണന്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു.
മലയാളത്തിലെ എവര്‍ഗ്രീന്‍ ഹിറ്റ് മേക്കേഴ്സായ സിദ്ദിഖിന്റേയും ഷാഫിയുടെയും സഹസംവിധായകനായി സിനിമാ ജീവിതം ആരംഭിച്ചയാളാണ് സോഹന്‍ സീനുലാല്‍. ഡബിള്‍സ്, വന്യം എന്നീ സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള അദ്ദേഹം ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.
മൂവീ പേ മീഡിയയുടെ സഹകരണത്തോടെ ഹിപ്പോ പ്രൈം മോഷന്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ സജീഷ് മഞ്ചേരി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ചെമ്പന്‍ വിനോദ് ജോസ്, ശ്രീനാഥ് ഭാസി, ഇന്ദ്രന്‍സ്, മംമ്ത മോഹന്‍ദാസ്, ഷാജി നവോദയ തുടങ്ങി നിരവധി താരങ്ങള്‍ അഭിനയിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡേവിസണ്‍ സി ജെ, വാര്‍ത്ത പ്രചരണം എ എസ് ദിനേശ് തുടങ്ങിയവരാണ്.
ആക്ഷന്‍ ഹീറോ ബിജു, പുതിയ നിയമം, തോപ്പില്‍ ജോപ്പന്‍, ദി ഗ്രേറ്റ് ഫാദര്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പുത്തന്‍ പണം, പുള്ളിക്കാരന്‍ സ്റ്റാറാ, പരോള്‍, അബ്രഹാമിന്റെ സന്തതികള്‍, പഞ്ചവര്‍ണ്ണതത്ത, നീയും ഞാനും, തെളിവ്, ഡ്രൈവിങ് ലൈസന്‍സ്, ഉണ്ട തുടങ്ങിയ നിരവധി സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ളയാളുമാണ് സോഹന്‍ സീനുലാല്‍.